കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കണം: ഒബാമ
കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കണം: ഒബാമ
Wednesday, September 2, 2015 10:25 PM IST
ആങ്കറേജ്: ആഗോള താപനത്തിനിടയാക്കുന്ന കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നതിനു ലോകരാഷ്ട്രങ്ങള്‍ സത്വര നടപടിയെടുക്കണമെന്നു പ്രസിഡന്റ് ബറാക് ഒബാമ. അലാസ്കയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഒബാമ, വിവിധരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനു പാരീസില്‍ ഡിസംബറില്‍ ചേരുന്ന സമ്മേളനത്തില്‍ ഭൂമിയുടെ പരിരക്ഷയ്ക്ക് ആവശ്യമായ നടപടികളെടുക്കുന്ന കാര്യത്തില്‍ സമവായമുണ്ടാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇനി നമുക്ക് അധികം സമയമില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനമൂലം പ്രതിസന്ധി ആര്‍ക്ടിക് മേഖലയില്‍ അനുഭവപ്പെട്ടുതുടങ്ങി. തീരമേഖലയിലെ പല ഗ്രാമങ്ങളുടെയും നിലനില്പ് അപകടത്തിലാണ്. സമുദ്രം തീരമേഖല കാര്‍ന്നുതിന്നുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.