വെസ് ക്രേവന്‍ അന്തരിച്ചു
വെസ് ക്രേവന്‍ അന്തരിച്ചു
Tuesday, September 1, 2015 11:55 PM IST
വാഷിംഗ്ടണ്‍: നൈറ്റ്മെയര്‍ ഓണ്‍ എം സ്ട്രീറ്റ്, സ്ക്രീം തുടങ്ങിയ ഹൊറര്‍ ചിത്രങ്ങളുടെ സംവിധായകനും കഥാകൃത്തുമായ വെസ് ക്രേവന്‍(76) ഞായറാഴ്ച ലോസ് ആഞ്ചലസിലെ വസതിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി തലച്ചോറിലെ അര്‍ബുദത്തിനു ചികിത്സയിലായിരുന്നു.

സംവിധാനം, രചന, എഡിറ്റിംഗ് മേഖലകളില്‍ മികവു പ്രകടിപ്പിച്ച ക്രേവന്‍ ഒഹായോയിലെ ക്ളീവ്ലന്‍ഡില്‍ 1939ലാണു ജനിച്ചത്.തത്വശാസ്ത്രത്തിലും രചനയിലും ജോണ്‍ ഹോപ്കിന്‍സ് വാഴ്സിറ്റിയില്‍നിന്നു മാസ്റേഴ്സ് ബിരുദം നേടി. പെന്‍സില്‍വാനിയയിലും ന്യൂയോര്‍ക്കിലും കുറച്ചുകാലം കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.