മുല്ലാ ഉമറിന്റെ മരണവാര്‍ത്ത രണ്ടുവര്‍ഷം മറച്ചുവച്ചതായി താലിബാന്‍
Tuesday, September 1, 2015 11:54 PM IST
കാബൂള്‍: മുല്ലാ ഉമറിന്റെ മരണവാര്‍ത്ത രണ്ടുവര്‍ഷത്തോളം മറച്ചുവച്ചതിനെ ന്യായീകരിച്ചു താലിബാന്റെ പുസ്തകം. പുതിയ നേതാവ് മുല്ലാ അക്തര്‍ മന്‍സൂറിന്റെ ജീവചരിത്രത്തിലാണ് ഈ വിവരം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മന്‍സൂറിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ചില ഗ്രൂപ്പുകള്‍ ഉടലെടുത്ത സാഹചര്യത്തില്‍ മന്‍സൂറിന്റെ ഇമേജ് വര്‍ധിപ്പിക്കുകയാണു താലിബാന്‍ വെബ്സൈറ്റില്‍ പോസ്റു ചെയ്തിട്ടുള്ള അയ്യായിരം വാക്കുകളുള്ള ജീവചരിത്രത്തിന്റെ ലക്ഷ്യം.

താലിബാനിലെ വിവിധ ഗ്രൂപ്പുകളുടെ മേല്‍ സ്വാധീനമുണ്ടായിരുന്ന ഉമറിന്റെ മരണവാര്‍ത്ത മറച്ചുവയ്ക്കാന്‍ ഉന്നത നേതൃത്വം കൂട്ടായി തീരുമാനിക്കുകയായിരുന്നുവെന്നു പുസ്തകം ചൂണ്ടിക്കാട്ടുന്നു. വിദേശ സൈനികരുടെ പിന്മാറ്റം ഉടനുണ്ടാവുമെന്നുറപ്പായ സാഹചര്യത്തിലാണ് ഉമറുടെ മരണ വാര്‍ത്ത പരസ്യപ്പെടുത്തേണ്െടന്നു നിശ്ചയിച്ചത്. 2013 ഏപ്രിലില്‍ കറാച്ചിയിലെ ആശുപത്രിയില്‍ മുല്ലാ ഉമര്‍ മരിച്ച വിവരം അഫ്ഗാന്‍ ഇന്റലിജന്‍സാണ് പുറത്തുവിട്ടത്. മരണവാര്‍ത്ത ആദ്യം നിഷേധിച്ച താലിബാന്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ മുല്ലാ ഉമറിന്റെ അന്ത്യം സ്ഥിരീകരിച്ചു.


അപ്പോഴും കൃത്യമായ മരണത്തീയതി പുറത്തുവിട്ടിരുന്നില്ല. അഫ്ഗാന്‍ ഇന്റലിജന്‍സ് പറഞ്ഞ തീയതിയില്‍ തന്നെയാണു ഉമര്‍ മരിച്ചതെന്നു ഇപ്പോള്‍ പുറത്തിറക്കിയ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.