യുഎസ് കോണ്‍ഗ്രസിലേക്ക് ഇന്ത്യക്കാരി മത്സരിക്കും
Thursday, July 30, 2015 12:08 AM IST
വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയും. ഫ്ളോറിഡയില്‍ സര്‍ക്കാര്‍ അഭിഭാഷകയായ മേരി തോമസാണ് അടുത്തവര്‍ഷം നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

1972ല്‍ ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്കു കുടിയേറിയവരാണ് മേരിയുടെ മാതാപിതാക്കള്‍. ജയിച്ചാല്‍ യുഎസ് ഹൌസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍ അംഗമാകുന്ന ആദ്യ ഇന്തോ-അമേരിക്കന്‍ വനിതയാവും മേരി തോമസ്. സൌത്ത് കരോളൈനയിലെ ചാള്‍സ്റണ്‍ സ്വദേശിയാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗമായ 37-കാരിയായ മേരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.