രണ്ട് അല്‍ക്വയ്ദ നേതാക്കള്‍ ധാക്കയില്‍ അറസ്റില്‍
Friday, July 3, 2015 11:56 PM IST
ധാക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തി ലെ അല്‍ക്വയ്ദ എന്ന സംഘടനയുടെ ബംഗ്ളാദേശ് മേധാവിയും ഉപദേഷ്ടാവും ധാക്കയില്‍ അറസ്റിലായി. 12 ഭീകരരെയും പിടികൂടി. റംസാന്‍ മാസാവസാനം വന്‍ ആക്രമണത്തിന് ഈ ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു.

അല്‍ക്വയ്ദയുടെ ബംഗ്ളാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുഫ്തി മൈനുള്‍ ഇസ്ലാം, മൌലാന സഫര്‍ അമിന്‍ എന്നിവരാണു പിടിയിലായ നേതാക്കളെന്ന് ദ്രുതകര്‍മസേനാ ഉപമേധാവി മക്സ്ദുല്‍ അലാം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.