ബ്രിട്ടന്‍ കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കുന്നു
Friday, May 22, 2015 11:31 PM IST
ലണ്ടന്‍: ബ്രിട്ടന്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. നിയമവിരുദ്ധമായി ബ്രിട്ടനിലെത്തി ജോലിചെയ്യുന്നവരുടെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനും ഇവരുടെ സമ്പാദ്യങ്ങള്‍ പിടിച്ചെടുക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അറിയിച്ചു. നേരത്തെ ഇപ്രകാരമുള്ളവരെ ജോലിക്കെടുക്കുന്നവരുടെ പേരിലാണു കേസെടുത്തിരുന്നത്.

യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലാറ്റ്വിയക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപനത്തിലാണ് കാമറോണ്‍ നയം വ്യക്തമാക്കിയത്. രണ്ടാം തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള കാമറോണിന്റെ ആദ്യത്തെ വിദേശസന്ദര്‍ശനമാണിത്.ബ്രിട്ടനിലെ വാര്‍ഷികകുടിയേറ്റം 10,000 ആയി കുറയ്ക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാമറോണ്‍ വാഗ്ദാനം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.