ഇറാക്കിന് അമേരിക്ക 1000 ടാങ്കുവേധ മിസൈല്‍ നല്‍കും
Friday, May 22, 2015 11:31 PM IST
വാഷിംഗ്ടണ്‍: റമാദി നഗരം ഐഎസിന്റെ കൈയിലമര്‍ന്ന പശ്ചാത്തലത്തില്‍ ഇറാക്കിന് അടിയന്തരമായി ആയിരം ടാങ്കുവേധ മിസൈലുകള്‍ നല്‍കാന്‍ യുഎസ് തീരുമാനിച്ചു. ചാവേര്‍ കാര്‍ബോംബ് ആക്രമണം നടത്തുന്നവരെ നേരിടാന്‍ ഇത്തരം മിസൈലുകള്‍ സഹായിക്കും. കാര്‍ബോംബ് സ്ഫോടനങ്ങള്‍ നടത്തിയാണ് ഐഎസ് റമാദി നഗരമധ്യത്തിലേക്കു കുതിച്ചത്. ഈയിടെ അമേരിക്ക സന്ദര്‍ശിച്ച ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി എടി4 ടാങ്കുവേധ മിസൈലുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.