ബാഗ്ദാദില്‍ ഭക്ഷണശാലയില്‍ സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു
Monday, January 26, 2015 11:54 PM IST
ബാഗ്ദാദ്: സെന്‍ട്രല്‍ ബാഗ്ദാദിലെ രണ്ടു ഭക്ഷണശാലകളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ പതിനൊന്നു പേര്‍ മരിച്ചു.

ഇതില്‍ തഹ്രീര്‍ ചത്വരത്തില്‍ ഉണ്ടായതാണ് ഏറ്റവും മാരകമായ സ്ഫോടനം എന്നു പോലീസ് പറഞ്ഞു. പ്ളാസ്റ്റിക് ബാഗില്‍ കണ്െടത്തിയ ബോംബ് പൊട്ടി ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്തുകൊണ്ടാണു തീവ്രവാദികള്‍ ഭക്ഷണശാലകളെ ഉന്നം വയ്ക്കുന്നതെന്നു വ്യക്തമല്ല.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.