ഗ്രീസില്‍ തെരഞ്ഞെടുപ്പ്: ഇടതുപക്ഷ പാര്‍ട്ടിക്കു വിജയപ്രതീക്ഷ
ഗ്രീസില്‍ തെരഞ്ഞെടുപ്പ്:  ഇടതുപക്ഷ പാര്‍ട്ടിക്കു വിജയപ്രതീക്ഷ
Monday, January 26, 2015 11:53 PM IST
ആഥന്‍സ്: ഗ്രീസില്‍ ഇന്നലെ ആരംഭിച്ച തെരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ സിര്‍സയ്ക്കു വിജയ പ്രതീക്ഷ.

വര്‍ഷങ്ങളായി രാജ്യത്തു നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു വിരാമമിടാന്‍ സിര്‍സയ്ക്കു സാധിക്കുമെന്നാണു വിലയിരുത്തല്‍.

രാജ്യത്ത് ജനാധിപത്യം മടങ്ങിയെത്തുമെന്നായിരുന്നു വോട്ട് ചെയ്തശേഷം സിര്‍സയുടെ നേതാവ് അലക്സിസ് ടിസ്പ്രാസിന്റെ പ്രതികരണം.

രാജ്യത്തിന്റെ ഭാവി, പിന്നിട്ടതുപോലെ കഠിനമായിരിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കഴിഞ്ഞമാസം നടന്ന അഭിപ്രായ സര്‍വേയില്‍ സിര്‍സ എതിര്‍പാര്‍ട്ടിയെക്കാള്‍ ആറു മുതല്‍ എട്ടു വരെ ശതമാനം വോട്ട് കൂടുതല്‍ നേടി അധികാരത്തിലെത്തുമെന്നു സൂചനയുണ്ടായിരുന്നു.

യൂറോപ്യന്‍ യൂണിയനും ഐഎംഎഫും രാജ്യത്തു നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കു വിരാമമിടുകയാണ് സിര്‍സയുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.