തീവ്രവാദത്തിനെതിരേ ഉറച്ച നിലപാടു വേണം: മാര്‍പാപ്പ
തീവ്രവാദത്തിനെതിരേ ഉറച്ച നിലപാടു വേണം: മാര്‍പാപ്പ
Saturday, November 29, 2014 11:40 PM IST
അങ്കാറ: ഇറാക്കിലും സിറിയയിലും ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കും എതിരേ ഇസ്ലാമിക് സ്റേറ്റ്(ഐഎസ്) തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാത്തരം മതമൌലികവാദങ്ങളെയും നേരിടാന്‍ യോജിച്ച നീക്കം വേണമെന്ന് ആഹ്വാനം ചെയ്തു.

മൂന്നു ദിവസത്തെ തുര്‍ക്കി പര്യടനത്തിന്റെ തുടക്കത്തില്‍ അങ്കാറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സൈനിക ഇടപെടല്‍ കൊണ്ടു മാത്രം ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. വിശപ്പിനും ദാരിദ്യ്രത്തിനും എതിരേയുള്ള പോരാട്ടവും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മതമൌലികവാദവും ഭീകരതയും തുടച്ചുനീക്കാന്‍ മതാന്തര സംഭാഷണം ആവശ്യമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.


പ്രസിഡന്റ് എര്‍ദോഗനുമായി അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇന്ന് ഈസ്താംബൂളിലേക്കു പോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോയുമായി കൂടിക്കാഴ്ച നടത്തും. ബൈസന്റയിന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച വിശുദ്ധ ജ്ഞാനത്തിന്റെ പള്ളി (ഹാഗിയ സോഫിയ) മാര്‍പാപ്പ സന്ദര്‍ശിക്കുന്നതാണ്. ഈ പള്ളി പിന്നീട് മോസ്കായി മാറ്റി. ഇപ്പോള്‍ ഇത് ഒരു മ്യൂസിയമാണ്. ഈസ്താംബൂളിലെ സുല്‍ത്താന്‍ അഹമ്മദ് മോസ്കും അദ്ദേഹം സന്ദര്‍ശിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.