താലിബാന്‍ വക്താവിനെ പുറത്താക്കി
Wednesday, October 22, 2014 11:32 PM IST
ഇസ്ലാമാബാദ്: പാക് താലിബാന്റെ വക്താവായിരുന്ന ഷഹിദുള്ള ഷാഹിദിനെ പുറത്താക്കിയതായി സംഘടന അറിയിച്ചു. സിറിയയിലും ഇറാക്കിലും പോരാട്ടം നടത്തുന്ന ഇസ്ലാമിക് സ്റേറ്റിനെ(ഐഎസ്) ഷഹിദുള്ള പിന്തുണച്ചതാണ് കാരണം.

ഷഹിദുള്ള എന്നതു വ്യാജപ്പേരാണെന്നും യഥാര്‍ഥ പേര് ഷേക്ക് മക്ബൂല്‍ എന്നാണെന്നും താലിബാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. പബ്ളിസിറ്റിക്കു വേണ്ടിയാണ് അയാള്‍ ഐഎസിനു പിന്തുണ പ്രഖ്യാപിച്ചത്. പാക് താലിബാന്റെ പിന്തുണ മുല്ലാ ഉമറിനോടാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. മക്ബൂലിനു പകരം പുതിയ വക്താവിനെ ഇതുവരെ നിയമിച്ചിട്ടില്ല.


ഇതേസമയം പാക് താലിബാനില്‍ ഭിന്നത രൂക്ഷമാണെന്നു റിപ്പോര്‍ട്ടുണ്ട്. സംഘടനയില്‍ സ്വാധീനത്തിനു ശ്രമിക്കുന്ന വിവിധ ചെറുഗ്രൂപ്പുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.