പിസ്റോറിയസ് ജയിലില്‍
പിസ്റോറിയസ് ജയിലില്‍
Wednesday, October 22, 2014 11:28 PM IST
ജൊഹാനസ്ബര്‍ഗ്: വാലന്റൈന്‍ ദിനത്തില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാഅത്ലറ്റ് ഓസ്കര്‍ പിസ്റ്റോറിയസിന് (27) ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് പിസ്റ്റോറിയസിനെതിരേ ചുമത്തിയിരിക്കുന്നത്. ശിക്ഷാവിധിക്കു ശേഷം പിസ്റ്റോറിയസിനെ ജയിലിലേക്കു മാറ്റി.

ശിക്ഷ പൊതുസമൂഹത്തിനാകെ മാതൃകയാവണമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി തൊകൊസിന്‍ മസിബ വ്യക്തമാക്കി. ശാരീരിക വൈകല്യമോ പണമുള്ളവന്‍, ഇല്ലാത്തവന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവോ കുറ്റം ചെറുതാക്കുന്നില്ല. വൈകല്യമുള്ള ആളായതു കൊണ്ടും കുറ്റം ചെയ്തത് മനഃപ്പൂര്‍വമല്ലെങ്കിലും ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാവില്ല. ഇതെല്ലാം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍ കും. ഇത് എന്റെ മനഃസാക്ഷിയുടെ വിധിയാണ്. കുളിമുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നുണ്െടന്ന് അറിഞ്ഞുകൊണ്ട് വാതിലിന്റെ ഇടയിലൂടെ അദ്ദേഹം വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്തത് കൊലപാതക ലക്ഷ്യത്തോടെ തന്നെയാണ്. അല്ലായിരുന്നെങ്കില്‍ അയാളോട് പുറത്തുവരാന്‍ ആവശ്യപ്പെടാമായിരുന്നു. ആരാണെന്ന് അന്വേഷിക്കാമായിരുന്നു. പക്ഷേ, അങ്ങനെയൊന്നും ചെയ്തതായി പിസ്റോറിയസ് വ്യക്തമാക്കിയിട്ടില്ല. അയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ നടത്തിയ കൊലപാതകം അംഗീകരിക്കാന്‍ നിയമത്തിനു കഴിയില്ല. റീവയുടെ കുടുംബാംഗങ്ങളുടെ ദുഃഖം ഞാന്‍ മനസിലാക്കുന്നു. മുമ്പ് ഒരു റസ്റ്ററന്റില്‍ വെടിവയുതിര്‍ത്ത കേസില്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം പിസ്റ്റോറിയസിന്റെ പേരിലുണ്ട്. ഇവിടെ താനതു പരിഗണിക്കുന്നില്ലെന്നും രക്ഷപ്പെടാന്‍ അനുവദിക്കാതെ കാമുകി റീവ സ്റീവ് കാമ്പിനെ വെടിവച്ചത് ക്രൂരമാണെന്നും മസിബ തന്റെ വിധിന്യായത്തില്‍ നിരീക്ഷിച്ചു.


പിസ്റ്റോറിയസിന് പത്തു വര്‍ഷം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ചാണു പിസ്റോറിയസ് വെടിവച്ചതെന്നും മനഃപ്പൂര്‍വമല്ലെന്നും പിസ്റോറിയസിന്റെ അഭിഭാഷകന്‍ വാദിച്ചു.

കുറഞ്ഞ ശിക്ഷയോ വീട്ടുതടവോ മാത്രമേ വിധിക്കാവൂ എ ന്നും പിസ്റ്റോറിയസിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ രണ്ടു വാദങ്ങളും കോടതി തള്ളിക്കളഞ്ഞു.

2013ലെ പ്രണയദിനത്തില്‍ വീട്ടിലെത്തിയ കാമുകി റീവ സ്റീന്‍കാമ്പിനെ വെടിവച്ചുകൊന്നുവെന്നാണു കേസ്. വാലന്റൈന്‍ ദിനത്തില്‍ പിസ്റോറിയസിനു സമ്മാനവുമായാണ് റീവ എത്തിയത്. വീട്ടിലെ കുളിമുറിയില്‍ ഒളിച്ചിരുന്ന റീവയെ പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നു. അടച്ചിട്ട കുളിമുറിക്കു പുറത്തുനിന്ന് നാലു തവണയാണ് പിസ്റ്റോറിയസ് വെടിവച്ചത്. കൊലപാതകം പിസ്റ്റോറിയസ് സമ്മതിച്ചുവെങ്കിലും മോ ഷ്ടാവാണെന്നു തെറ്റിദ്ധരിച്ചാണെന്നും വെടിവച്ചുകൊല്ലാന്‍ ഒരു കാരണവുമില്ലെന്നും ആരോ മുറിയില്‍ കയറിയെന്നു തെറ്റിദ്ധരിച്ച്, ജീവഭയത്താല്‍ വെടിവച്ചുവെന്നുമായിരുന്നു പിസ്റ്റോറിയസ് മൊഴി നല്‍കിയിരുന്നത്. പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ മാസം കണ്െടത്തിയിരുന്നു.

വിധി കേള്‍ക്കുന്നതിന് പിസ്റ്റോറിയസ് രാവിലെ തന്നെ കോടതിയില്‍ ഹാജരായിരുന്നു. അഭിഭാഷകന്‍ ബാരി റോക്സിനൊപ്പമാണ് അദ്ദേഹം കോടതിയിലെത്തിയത്.

വിധി പ്രഖ്യാപനത്തിനു ശേഷം പിസ്റ്റോറിയസ് മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായില്ല. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ അത്ലറ്റിക്സ് പൊതുവിഭാഗത്തില്‍ മത്സരിച്ച ആദ്യ പാരാലിമ്പ്യന്‍ താരമാണ് പിസ്റ്റോറിയസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.