സിറിയന്‍സേന ഐഎസിന്റെ നിയന്ത്രണത്തിലുള്ള പാലം തകര്‍ത്തു
Tuesday, September 16, 2014 11:24 PM IST
ഡമാസ്കസ്: സിറിയയിലെ ദേയിര്‍ അല്‍ സോര്‍ നഗരത്തില്‍ യൂഫ്രട്ടീസ് നദിക്കു കുറുകെയുള്ള പാലം സിറിയന്‍ സ്പെഷല്‍സേന ഇന്നലെ തകര്‍ത്തത് ഐഎസ് ഭീകരര്‍ക്ക് തിരിച്ചടിയായി. ഇറാക്കിനോടു ചേര്‍ന്ന് ഐഎസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന പാലമായിരുന്നിത്.

സിറിയന്‍ സൈന്യവും എന്‍ജിനിയര്‍മാരും ചേര്‍ന്നാണു പാലം തകര്‍ത്തതെന്നും പാലത്തിലുണ്ടായിരുന്ന നിരവധി ഭീകരര്‍ക്കുജീവഹാനി നേരിട്ടെന്നും ലബനീസ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ വകയായ അല്‍മനാറിന്റെ വെബ്സൈറ്റില്‍ പറഞ്ഞു.


ഭീകരര്‍ക്കെതിരേ അസാദ് സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തി ല്‍ ഹിസ്ബുള്ളകളും സഹക രി ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.