ബിലാവല്‍ ഭൂട്ടോ ലാര്‍ക്കാനയില്‍ മത്സരിക്കും
ബിലാവല്‍ ഭൂട്ടോ ലാര്‍ക്കാനയില്‍ മത്സരിക്കും
Tuesday, September 16, 2014 11:24 PM IST
കറാച്ചി: ലാര്‍ക്കനയിലെ റയര്‍ഡ്രോ മണ്ഡലത്തില്‍നിന്ന് 2018ല്‍ പാര്‍ലമെന്റിലേക്കു മത്സരിക്കുമെന്ന് ബേനസീറിന്റെയും സര്‍ദാരിയുടെയും പുത്രനായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി അറിയിച്ചു. ഭൂട്ടോ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് ലാര്‍ക്കാന.

തന്റെ പിതാമഹനായ സുള്‍ഫിക്കര്‍ അലി ഭൂട്ടോ കെട്ടിപ്പടുത്ത പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ താന്‍ ഏറ്റെടുക്കേണ്ടതുണ്െടന്നു ബിലാവല്‍ പറഞ്ഞു.

അടുത്ത ഞായറാഴ്ച 26 വയസാവുന്ന ബിലാവല്‍ നിലവില്‍ പാര്‍ട്ടിയെ ചെയര്‍പേഴ്സനാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.