ബ്രദര്‍ഹുഡ് നേതാവ് ബാദിക്ക് ജീവപര്യന്തം
Tuesday, September 16, 2014 11:23 PM IST
കയ്റോ: കയ്റോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെ അക്രമത്തിനും കൊലപാതകത്തിനും പ്രേരിപ്പിച്ചെന്ന കേസില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ സീനിയര്‍ നേതാവ് മുഹമ്മദ് ബാദിക്കും 14 പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ നല്‍കി.

ഇന്നലെ ഈ കേസിന്റെ സാക്ഷിവിസ്താരം നടക്കേണ്ടതായിരുന്നു. അതിനുപകരം ജഡ്ജി വിധി പ്രസ്താവിക്കുകയായിരുന്നു.

മറ്റു ചില കേസുകളില്‍ ബാദിയെയും ഇതര നേതാക്കളെയും നേരത്തേ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.