കങ്കണ റണൗട്ടിനെതിരേ വിവാദ പരാമർശം ;നടപടിയെടുക്കണമെന്നു വനിതാ കമ്മീഷൻ
കങ്കണ റണൗട്ടിനെതിരേ വിവാദ പരാമർശം ;നടപടിയെടുക്കണമെന്നു  വനിതാ കമ്മീഷൻ
Wednesday, March 27, 2024 1:54 AM IST
ന്യൂ​ഡ​ൽ​ഹി: ന​ടി​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ട്ടി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റ് പ​ങ്കു​വ​ച്ച​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ.

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​പ്രി​യ ശ്രീ​നേ​ത്, എ​ച്ച്. എ​സ്. ആ​ഹി​ർ എ​ന്നി​വ​രാ​ണ് അ​പ​കീ​ർ​ത്തി​പ​ര​മാ​യ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നി​താ ക​മ്മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത​യ​ച്ചു.

ക​ങ്ക​ണ​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പ​മാ​ണ് ഇ​വ​രെ അ​ധി​ക്ഷേ​പി​ക്കും വി​ധം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സു​പ്രി​യ പോ​സ്റ്റി​ട്ട​ത്.

ഇ​തി​നു മ​റു​പ​ടി​യു​മാ​യി ക​ങ്ക​ണ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. താ​ൻ സി​നി​മ​യി​ൽ പ​ല​ത​ര​ത്തി​ലു​ള്ള സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ബ​ഹു​മാ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം.


ഗു​ജ​റാ​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​വാ​യ എ​ച്ച്.​എ​സ്. ആ​ഹി​ർ എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​നെ​തി​രേ​യും ക​ങ്ക​ണ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ല പോ​സ്റ്റ് പ​ങ്കു​വ​ച്ച​തെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

ബി​ജെ​പി​യു​ടെ അ​ഞ്ചാം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച ക​ങ്ക​ണ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ൽ​നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.