മെർസൽ ഇന്‍റർനെറ്റിലാണു കണ്ടതെന്ന് എച്ച്. രാജ; മാപ്പു പറയണമെന്നു നടൻ വിശാൽ
മെർസൽ ഇന്‍റർനെറ്റിലാണു കണ്ടതെന്ന് എച്ച്. രാജ;  മാപ്പു പറയണമെന്നു നടൻ വിശാൽ
Sunday, October 22, 2017 11:10 AM IST
ചെ​​​ന്നൈ: വി​​​ജ​​​യ് ച​​​ല​​​ച്ചി​​​ത്രം മെ​​​ർ​​​സ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വാ​​​ദ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. ഈ ​​​സി​​​നി​​​മ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ താ​​​ൻ ക​​​ണ്ടു​​​വെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി എ​​​ച്ച്. രാ​​​ജ പ​​​റ​​​ഞ്ഞ​​​താ​​​യി പു​​​തി​​​യ വി​​​വാ​​​ദം. ജി​​​എ​​​സ്ടി വി​​​രു​​​ദ്ധ ഡ​​​യ​​​ലോ​​​ഗു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ സി​​​നി​​​മ​​​യെ വി​​​മ​​​ർ​​​ശി​​​ച്ച് ഒ​​​റ്റ​​​പ്പെ​​​ട്ട ബി​​​ജെ​​​പി ഇ​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യി.

ഒ​​​രു വി​​​ഭാ​​​ഗം മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് രാ​​​ജ ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ത​​​മി​​​ഴ് ഫി​​​ലിം പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് കൗ​​​ൺ​​​സി​​​ൽ അ​​​ധ്യ​​​ക്ഷ​​​നും സൗ​​​ത്ത് ഇ​​​ന്ത്യൻ ആ​​​ർ​​​ട്ടി​​​സ്റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ന​​​ട​​​ൻ വി​​​ശാ​​​ൽ രാ​​​ജ​​​യ്ക്കെ​​​തി​​​രേ പ​​​ര​​​സ്യ​​​മാ​​​യി ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി. അ​​​ദ്ദേ​​​ഹം മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്ന് വി​​​ശാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബി​​​ജെ​​​പി​​​യു​​​ടെ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി നി​​​ർ​​​ല​​​ജ്ജം പൈ​​​റ​​​സി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു. സി​​​നി​​​മ​​​യു​​​ടെ ന​​​ട്ടെ​​​ല്ലൊ​​​ടി​​​ക്കു​​​ന്ന പൈ​​​റ​​​സി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ശാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.