സ്ത്രീകളുൾപ്പടെ യുപിയിൽ അഞ്ചു വർഷത്തിനിടെ ജയിലുകളിൽ മരിച്ചത് 2016 തടവുകാർ
സ്ത്രീകളുൾപ്പടെ യുപിയിൽ അഞ്ചു വർഷത്തിനിടെ  ജയിലുകളിൽ മരിച്ചത് 2016 തടവുകാർ
Sunday, October 22, 2017 11:10 AM IST
ല​​ക്നോ: യു​​പി​​യി​​ലെ ജ​​യി​​ലി​​ലു​​ക​​ൾ 2012നു ​​ശേ​​ഷം 2016 ത​​ട​​വു​​കാ​​ർ മ​​രി​​ച്ചു. ആ​​ഗ്ര​​യി​​ലെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ന​​രേ​​ഷ് പ​​ര​​സ് വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം ന​​ല്കി​​യ അ​​പേ​​ക്ഷ​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​യ​​ത്. മ​​രി​​ച്ച ത​​ട​​വു​​കാ​​രി​​ൽ സ്ത്രീ​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു.

2012ൽ 360 ​​ത​​ട​​വു​​കാ​​ർ ജ​​യി​​ലി​​ൽ മ​​രി​​ച്ചു. 358(2013), 339(2014), 359(2015), 412(2016) 188(2107 ജൂ​​ലൈ വ​​രെ) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു വ​​ർ​​ഷ​​ങ്ങ​​ളി​​ലെ മ​​ര​​ണ​​നി​​ര​​ക്ക്. മ​​രി​​ച്ച​​വ​​രി​​ൽ പ​​കു​​തി​​യോ​​ളം പേ​​ർ 25-40 പ്രാ​​യ​​ത്തി​​ലു​​ള്ള വി​​ചാ​​ര​​ണ​​ത്ത​​ട​​വു​​കാ​​രാ​​ണ്. 62 ജി​​ല്ലാ ജ​​യി​​ലു​​ക​​ളും അ​​ഞ്ചു സെ​​ൻ​​ട്ര​​ൽ ജ​​യി​​ലു​​ക​​ളും മൂ​​ന്നു പ്ര​​ത്യേ​​ക ജ​​യി​​ലു​​ക​​ളു​​മാ​​ണു യു​​പി​​യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.