താജ്മഹൽ നശിപ്പിക്കാനാണോ കേന്ദ്രത്തിന്‍റെ ആഗ്രഹം‍? സുപ്രീംകോടതി
താജ്മഹൽ നശിപ്പിക്കാനാണോ കേന്ദ്രത്തിന്‍റെ ആഗ്രഹം‍? സുപ്രീംകോടതി
Friday, August 18, 2017 12:22 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മ​​​ധു​​​ര​​​യ്ക്കും ഡ​​​ൽ​​​ഹി​​​ക്കും ഇ​​​ട​​​യി​​​ൽ അ​​​ധി​​​ക റെ​​​യി​​​ൽ​​​പാ​​​ത നി​​​ർ​​​മി​​​ക്കാ​​​ൻ മ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടി​​​മാ​​​റ്റു​​​ന്ന​​​ത് താ​​​ജ്മ​​​ഹ​​​ലി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പി​​​നെ ബാ​​​ധി​​​ക്കു​​​മെ​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. 450 മ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടി​​​മാ​​​റ്റാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച കോ​​​ട​​​തി നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളാ​​​ണ് വാ​​​ക്കാ​​​ൽ ന​​​ട​​​ത്തി​​​യ​​​ത്.

‘ലോ​​​ക പ്ര​​​ശ​​​സ്ത​​​മാ​​​യ താ​​​ജ്മ​​​ഹ​​​ൽ ന​​​ശി​​​പ്പി​​​ക്കാ​​​നാ​​​ണോ നി​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യം. താ​​​ജി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ അ​​​ടുത്തി​​​ടെ​​​യെ​​​ങ്ങാ​​​നും ക​​​ണ്ടി​​​ട്ടു​​​ണ്ടോ‍? ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് എ​​​ടു​​​ത്ത് ഒ​​​ന്നു നോ​​​ക്കി​​​യാ​​​ൽ കൊ​​​ള്ളാം. എ​​​ന്നി​​​ട്ടും നി​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ​​​യു​​​മാ​​​യി വ​​​ന്നാ​​​ൽ, അ​​​തി​​​ന​​​ർ​​ഥം താ​​​ജി​​​നെ ന​​​ശി​​​പ്പി​​​ക്കാ​​​ൻ കേ​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ്’- ജ​​​സ്റ്റീ​​സു​​​മാ​​​രാ​​​യ മ​​​ദ​​​ൻ ബി ​​​ലോ​​​കു​​​റും ദീ​​​പ​​​ക് ഗു​​​പ്ത​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.


പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ എം.​​​സി. മേ​​​ത്ത ന​​​ല്കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ അ​​​ധി​​​ക റെ​​​യി​​​ൽ​​​പ്പാ​​​ത വേ​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി മ​​​രം​​​വെ​​​ട്ടാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് കേ​​​ന്ദ്രം അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.