പദ്മ പുരസ്കാരങ്ങൾക്ക് ആർക്കും ആരെയും ശിപാർശ ചെയ്യാം
പദ്മ പുരസ്കാരങ്ങൾക്ക് ആർക്കും ആരെയും ശിപാർശ ചെയ്യാം
Thursday, August 17, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ​ദേശീയ ബ​ഹു​മ​തി​ക​ളാ​യ പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ഇ​നി ആ​ർ​ക്കും ആ​രെ​യും ശി​പാ​ർ​ശ ചെ​യ്യാം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണു ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മു​ൻ​പ് മ​ന്ത്രി​മാ​രു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് പുരസ്കാരങ്ങൾ ന​ൽ​കിയിരു​ന്ന​ത്. ഈ ​പ​തി​വി​നു മാ​റ്റം വ​രി​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും ശി​പാ​ർ​ശ ചെ​യ്യാ​വു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റ്റം വ​രു​ത്തി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും ശി​പാ​ർ​ശ ചെ​യ്യാ​ം. ഇ​തു​വ​ഴി അ​റി​യ​പ്പെ​ടാ​ത്ത ആ​ളു​ക​ൾ തി​രി​ച്ച​റി​യ​പ്പെ​ടു​മെ​ന്നും നീതി ആയോഗ് യോഗത്തിൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​രോ പൗ​ര​നും രാ​ജ്യ​ത്തി​നുവേ​ണ്ടി എ​ന്തെ​ങ്കി​ലും സം​ഭാ​വ​ന ചെ​യ്യാ​ൻ കാ​ണും. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​രെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ വ​ള​രു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ ഇ​ന്ത്യ​യു​ടെ സൃ​ഷ്ടി​ക്കാ​യി സ​ർ​ക്കാ​രും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും മാ​ത്രം പോ​ര. ഓ​രോ പൗ​ര​ൻ​മാ​രു​ടെ​യും പ്ര​യ​ത്നം കൂ​ടി വേ​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മാ​റ്റി​യ​താ​യി 2016 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്രാഗത്ഭ്യം തെളിയിച്ചിട്ടും അ​ർ​ഹി​ക്കു​ന്ന പ്ര​ശ​സ്തി​യോ അം​ഗീ​കാ​ര​മോ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കാ​ൻ ഇ​തി​ലൂ​ടെ വ​ഴി​യൊ​രു​ങ്ങു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

മു​ൻ​കാ​ല​ങ്ങ​ളി​ൽ സം​സ്ഥാ​ന​ങ്ങ​ളാണു പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യി വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ൾ ശി​പാ​ർ​ശ ചെ​യ്തി​രു​ന്ന​ത്. നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​വ​രു​ടെ ആ​ധാ​ർ രേ​ഖ​യു​ടെ പ​ക​ർ​പ്പു സ​ഹി​തം ഓ​ണ്‍ലൈ​ൻ വ​ഴി മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​ത്.
വി​ശ​ദവി​വ​ര​ങ്ങ​ൾ www.pad ma awards.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.