യുപിയിൽ സ്വാതന്ത്ര്യദിനാഘോഷ നിർദേശങ്ങൾ പാലിക്കാത്ത മദ്രസകൾ നടപടി നേരിടേണ്ടിവരും
Thursday, August 17, 2017 12:19 PM IST
ബ​​​റേ​​​ലി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​റേ​​​ലി​​​യി​​​ൽ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത മ​​​ദ്ര​​​സ​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്കു സാ​​​ധ്യ​​​ത. ദേ​​​ശീ​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്താ​​​തി​​​രി​​​ക്കു​​​ക​​​യും ദേ​​​ശീ​​യ ഗാ​​​നം ആ​​​ല​​​പി​​​ക്കാ​​​തി​​​രി​​​ക്കു​​​കയും ചെ​​​യ്ത മ​​​ദ്ര​​​സ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം (എ​​​ൻ​​​എ​​​സ്എ) കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്ന് മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ദേ​​​ശീ​​​യ പ​​​താ​​​ക​​​യ്ക്കും ഗാ​​​ന​​​ത്തി​​​നും എ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ബ​​​റേലി ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ പി.​​​വി. ജ​​​ഗ്‌​​​മോ​​​ഹ​​​ൻ പ​​​റ​​​ഞ്ഞു. ദേ​​​ശി​​​യ ഗാ​​​നം ആ​​​ല​​​പി​​​ക്കാ​​​തി​​​രു​​​ന്ന മ​​​ദ്ര​​​സ​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ദേ​​​ശീ​​​യ ഗാ​​​ന​​​ത്തി​​​നു പ​​​ക​​​രം ചി​​​ല മ​​​ദ്ര​​​സ​​​ക​​​ളി​​​ൽ ‘സാ​​​രേ​ ജ​​​ഹാം​​​സെ അ​​​ച്ഛാ... ഹി​​​ന്ദു​​​സ്ഥാ​​​ൻ ഹ​​​മാ​​​ര’... പാ​​​ടി​​​യെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.
ചു​​​രു​​​ക്കം ചി​​​ല മ​​​ദ്ര​​​സ​​​ക​​​ളി​​​ൽ​​​ മാ​​​ത്ര​​​മാ​​​ണ് ഈ ​​​സം​​​ഭ​​​വം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് കൃ​​​ത്യ​​​മാ​​​യ സ്ഥി​​​രീ​​​ക​​​ര​​​ണം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.