ഇറോം ശർമിള വിവാഹിതയായി
ഇറോം ശർമിള വിവാഹിതയായി
Thursday, August 17, 2017 12:19 PM IST
കൊഡൈക്കനാൽ:മ​​​ണി​​​പ്പൂ​​​ര്‍ സ​​​മ​​​ര നാ​​​യി​​​ക ഇ​​​റോം ശ​​​ര്‍മ്മി​​​ള വി​​​വാ​​​ഹി​​​ത​​​യാ​​​യി. ബ്രീ​​​ട്ടീ​​​ഷ് പൗ​​​ര​​​നാ​​​യ സു​​​ഹൃ​​​ത്ത് ഡെ​​​സ്മ​​ണ്ട് കു​​​ടി​​​ഞ്ഞോ​​​യെ​​​യാ​​​ണു വ​​ര​​ൻ. കൊ​​​ടൈ​​​ക്ക​​​നാ​​​ലി​​​ലെ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ര്‍ ഓ​​​ഫീ​​​സി​​​ല്‍ വെ​​​ച്ച് സ്പെ​​​ഷ്യ​​ല്‍ മാ​​​ര്യേ​​​ജ് ആ​​​ക്ട് പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. ഇ​​​രു​​​വ​​​രു​​​ടെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് വി​​​വാ​​​ഹ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​റോം ശ​​​ർ​​​മി​​​ള​​​യു​​ടെ വി​​​വാ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ഹി​​​ന്ദു മ​​​ക്ക​​​ള്‍ ക​​​ക്ഷി രം​​​ഗ​​​ത്തു വ​​​ന്നി​​​രു​​​ന്നു.


ഇ​​​റോ​​​മി​​​ന്‍റെ കൊ​​​ടൈ​​​ക്ക​​​നാ​​​ലി​​​ലെ സാ​​​ന്നി​​​ധ്യം ക​​​ലാ​​​പ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​വ​​​ർ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ പ​​​രാ​​​തി ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ് വി​​​വാ​​​ഹ​​​ത്തി​​​നു​​നി​​​യ​​​മ​​​ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​റോ​​​മി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​വാ​​​ഹ​​​ത്തി​​​നു പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.