എൻജിഒ നിയന്ത്രണം: നിയമനിർമാണം അന്തിമഘട്ടത്തിലെന്നു കേന്ദ്ര സർക്കാർ
Thursday, August 17, 2017 12:19 PM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ (എ​ൻ​ജി​ഒ) നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ​ണ്ടും നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. എം.​എ​ൽ. ശ​ർ​മ​യുടെ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​സ് ഈ​ മാ​സം 21ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.