പാർലമെന്‍റ് വർഷകാല സമ്മേളനം 17നു തുടങ്ങും
പാർലമെന്‍റ് വർഷകാല സമ്മേളനം 17നു തുടങ്ങും
Saturday, June 24, 2017 1:04 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജൂ​ലൈ 17നു ​തു​ട​ങ്ങും. ഓ​ഗ​സ്റ്റ് 11 വ​രെ സ​മ്മേ​ള​നം നീ​ണ്ടു​നി​ൽ​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ കാ​ബി​ന​റ്റ് സ​മി​തി​യാ​ണ് തീ​യ​തി ശി​പാ​ർ​ശ ചെ​യ്ത​ത്.

സാ​ധാ​ര​ണ ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തി​ലാ​ണു വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ല്ലാ വോ​ട്ട് അ​വ​കാ​ശ​മു​ള്ള 776 എം​പി​മാ​രു​ടെ​യും ഹാ​ജ​ർ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നേ​രത്തേ സ​മ്മേ​ള​നം ചേ​രു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.


എം​പി​മാ​ർ​ക്ക് സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കും. ആ​ദ്യ ദി​വ​സം സ​ഭാ ന​ട​പ​ടി​ക​ളു​ണ്ടാ​കി​ല്ല. ലോ​ക്സ​ഭാം​ഗ​മാ​യിരുന്ന വി​നോ​ദ് ഖ​ന്ന​യുടെയും രാ​ജ്യ​സ​ഭാം​ഗ​മാ​യിരുന്ന പ​ല്ല​വി റെ​ഡ്ഡി​യു​ടെ​യും നി​ര്യാ​ണ​ങ്ങ​ളി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പി​രി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.