കോവിന്ദിന്‍റെ പത്രികസമർപ്പണം ശക്തിപ്രകടനമാക്കി ബിജെപി
കോവിന്ദിന്‍റെ പത്രികസമർപ്പണം ശക്തിപ്രകടനമാക്കി ബിജെപി
Friday, June 23, 2017 12:28 PM IST
ന്യൂ​ഡ​ൽ​ഹി: വി​ജ​യം ഉ​റ​പ്പി​ച്ച ശ​ക്തി​പ്ര​ക​ട​ന​ത്തോടെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കൊ​പ്പം എ​ൻ​ഡി​എ​യു​ടെ രാഷ്‌ട്രപതി സ്ഥാ​നാ​ർ​ഥി രാം​നാ​ഥ് കോ​വി​ന്ദ് നാ​മനി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് കോ​വി​ന്ദ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ സു​ഷ​മ സ്വ​രാ​ജ്, നി​തി​ൻ ഗ​ഡ്ക​രി തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു. ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ ഒ​ഴി​കെ ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി,ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രി എൻ.ചന്ദ്രബാബു നായി ഡു, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് പ്ര​കാ​ശ് സിം​ഗ് ബാ​ദ​ൽ എന്നിവരും എത്തി.


രാഷ്‌ട്രപതിസ്ഥാ​നം കക്ഷി രാഷ്‌ട്രീയത്തിന് അ​തീ​ത​മാ​ണെ​ന്നും ആ ​പ​ദ​വി​യു​ടെ എ​ല്ലാ അ​ന്ത​സും കാ​ത്തു സൂ​ക്ഷി​ക്കു​മെ​ന്നും കോ​വി​ന്ദ് പ​റ​ഞ്ഞു. ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യ​തി​നു ശേ​ഷം ഒ​രു രാഷ്‌ട്രീയപാ​ർ​ട്ടി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ലോ​ക്സ​ഭ സെ​ക്ര​ട്ട​റി അ​നൂ​പ് മി​ശ്ര​യ്ക്കു മു​ന്പാകെയാണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ​ത്. നാ​ലു സെ​റ്റ് പ​ത്രി​ക ന​ൽ​കി​യ​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ആ​ദ്യ​സെ​റ്റ് പ​ത്രി​ക​യി​ൽ ഒ​പ്പു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.