ദിനകരന്‍റെ പിന്തുണ കോവിന്ദിന്
ദിനകരന്‍റെ പിന്തുണ കോവിന്ദിന്
Friday, June 23, 2017 12:28 PM IST
ചെ​​ന്നൈ: രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി രാം​​നാ​​ഥ് കോ​​വി​​ന്ദി​​നു പി​​ന്തു​​ണ ന​​ല്കു​​മെ​​ന്നു അ​​ണ്ണാ ഡി​​എം​​കെ അ​​മ്മ വി​​ഭാ​​ഗം ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ വ്യ​​ക്ത​​മാ​​ക്കി. അ​​ന​​ധി​​കൃ​​ത സ്വ​​ത്തു​​സ​​ന്പാ​​ദ​​ന കേ​​സി​​ൽ ജ​​യി​​ൽ ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ന്ന പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി.​​കെ. ശ​​ശി​​ക​​ല​​യാ​​ണു കോ​​വി​​ന്ദി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത്.


ഇ​​തോ​​ടെ അ​​ണ്ണാ ഡി​​എം​​കെ​​യി​​ലെ മു​​ഴു​​വ​​ൻ വോ​​ട്ടും രാം​​നാ​​ഥ് കോ​​വി​​ന്ദി​​നു ല​​ഭി​​ക്കും. മു​​ഖ്യ​​മ​​ന്ത്രി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സ്വാ​​മി​​യും പ​​നീ​​ർ​​ശെ​​ൽ​​വ​​വ​​വും നേ​​ര​​ത്തേ​​ത​​ന്നെ കോ​​വി​​ന്ദി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.