എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്‍റേറിയൻ
എൻ.കെ. പ്രേമചന്ദ്രൻ  മികച്ച പാർലമെന്‍റേറിയൻ
Friday, June 23, 2017 12:28 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യെ മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക്മ​ത് മീ​ഡി​യ ഗ്രൂ​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ബെ​സ്റ്റ് പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ ഓ​ഫ് ദി ​ഇ​യ​ർ-2017 എ​ന്ന ബ​ഹു​മ​തി​യാ​ണി​ത്.

മു​ൻ ലോ​ക്സ​ഭ സ്പീ​ക്ക​ർ ശി​വ​രാ​ജ് പാ​ട്ടീ​ൽ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ലോ​ക്സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സ് സ​ഭാ​ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ജെ​ഡി​യു നേ​താ​വ് ശ​ര​ത് യാ​ദ​വ്, ലോ​ക്മ​ത് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​നും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ വി​ജ​യ് ദാ​ർ​ദ, മു​ൻ ലോ​ക്സ​ഭ സെ​ക്ര​ട്ട​റി സു​ഭാ​ഷ് കശ്യപ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ര​ജ​ത് ശ​ർ​മ, രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി, ഹ​രീ​ഷ് ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


പു​ര​സ്കാ​രം പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ ആ​ദ്യ​ത്തെ ആ​ഴ്ച​യി​ൽ ഡ​ൽ​ഹി​യി​ലെ ബാ​ല​യോ​ഗി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി ഹ​മീ​ദ് അ​ൻ​സാ​രി, ലോ​ക്സ​ഭ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.