പാക് ആക്രമണം; രണ്ടു സൈനികർക്കു വീരമൃത്യു
പാക് ആക്രമണം; രണ്ടു സൈനികർക്കു വീരമൃത്യു
Thursday, June 22, 2017 1:30 PM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ പൂ​​​ഞ്ച് സെ​​​ക്ട​​​റി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ബോ​​​ർ​​​ഡ​​​ർ ആ​​​ക്‌​​​ഷ​​​ൻ ടീം(​​​ബാ​​​റ്റ്) ഇ​​​ന്ത്യ​​​ൻ​​​മ​​​ണ്ണി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു ജ​​​വാ​​​ന്മാ​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ശ​​​ക്ത​​​മാ​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​മ​​​ത്തി​​​ൽ ര​​ണ്ടു പാ​​​ക് സൈ​​​നി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ 600 മീ​​​റ്റ​​​റോ​​​ളം ഇ​​​ന്ത്യ​​​ൻ​​​മ​​​ണ്ണി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യാ​​​ണു ബോ​​​ർ​​​ഡ​​​ർ ആ​​​ക്‌​​​ഷ​​​ൻ ടീം ​​​ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. നു​​ഴ​​ഞ്ഞു​​ക​​യ​​റാ​​നാ​​യി​​രു​​ന്നു അവർ ശ്രമിച്ചത്.

മ​​റാ​​ഠാ ലൈ​​റ്റ് ഇ​​ൻ​​ഫൻ ട്രിയിലെ സ​​ന്ദീ​​പ് സ​​ർ​​ജി​​റാ​​വു ജാദവ്, സ​​വാ​​ൻ ബ​​ൽ​​ക്കു മാനെ എ​​ന്നി​​വ​​രാ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച ഇ​​ന്ത്യ​​ൻ സൈ​​നി​​ക​​ർ.പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​നി​​​ക​​​രും കൊ​​​ടും ഭീ​​​ക​​​ര​​​രും ചേ​​​ർ​​​ന്നു രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച സേ​​​ന​​​യാ​​​യ ബോ​​​ർ​​​ഡ​​​ർ ആ​​​ക്‌​​​ഷ​​​ൻ ടീം ​​​ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നാ​​​ണ് പ​​തി​​വു പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ സൈ​​നി​​ക​​ർ​​ക്കു നേ​​ർ​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തേ​​​സ​​​മ​​​യം​​​ത​​​ന്നെ പാ​​​ക് സൈ​​നി​​ക പോ​​സ്റ്റി​​ൽ​​നി​​ന്നും ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി. പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ വൈ​​കി​​യും വെ​​ടി​​വ​​യ്പ് തു​​ട​​രു​​ക​​യാ​​ണ്. ഈ ​​​വ​​​ർ​​​ഷം പൂ​​​ഞ്ചി​​​ൽ ബോ​​​ർ​​​ഡ​​​ർ ആ​​​ക്‌​​​ഷ​​​ൻ ടീം ​​​ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്.


ഇ​​ന്ന​​ലെ വ​​ട​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ കെ​​ര​​ൻ സെ​​ക്ട​​റി​​ൽ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ത്തി​​നു ശ്ര​​മി​​ച്ച ഭീ​​ക​​ര​​നെ സൈ​​ന്യം വ​​ധി​​ച്ചു. പാ​​ക് അ​​ധീ​​ന കാ​​ഷ്മീ​​രി​​ൽ​​നി​​ന്നാ​​ണു ഭീ​​ക​​ര​​ർ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ത്തി​​നു ശ്ര​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.