പ്രതിപക്ഷത്തിന്‍റെ ദളിത് മുഖമായി മീരാ കുമാർ
പ്രതിപക്ഷത്തിന്‍റെ ദളിത് മുഖമായി മീരാ കുമാർ
Thursday, June 22, 2017 1:30 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​​ട്ര​​​പ​​​തി സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദും പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി മീ​​​രാ കു​​​മാ​​​റും ത​​​മ്മി​​​ൽ നി​​​ര​​​വ​​​ധി സ​​​മാ​​​ന​​​ത​​​ക​​​ളു​​​ണ്ട്. ഇ​​​രു​​​വ​​​രും ജ​​​നി​​​ച്ച വ​​​ർ​​​ഷം 1945. ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രും നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​രു​​​ം. ഇ​​​രു​​​വ​​​രും ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

മു​​​ൻ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​മു​​​ഖ ദ​​​ളി​​​ത് നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന ബാ​​​ബു ജ​​​ഗ്ജീ​​​വ​​​ൻ റാ​​​മി​​​ന്‍റെ​​​യും സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​സേ​​​നാ​​​നി ഇ​​​ന്ദ്രാ​​​ണി ദേ​​​വി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണു മീ​​​രാ കു​​​മാ​​​ർ. ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽനി​​​ന്ന് എം​​​എ, എ​​​ൽ​​​എ​​​ൽ​​​ബി ബി​​​രു​​​ദ​​​ങ്ങ​​​ൾ നേ​​​ടി. 1973ൽ ​​​ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സി​​​ൽ ചേ​​​ർ​​​ന്ന ഇ​​​വ​​​ർ 1976-1977 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ മാ​​​ഡ്രി​​​ഡി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ലും 1977-1979ൽ ല​​​ണ്ടനി​​​ലെ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. 1980 മു​​​ത​​​ൽ 1985വ​​​രെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ക​​​ണ്‍സ​​​ൾ​​​ട്ടേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

വി​​​ദേ​​​ശ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കോ​​​ണ്‍ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. 1990-1992, 1996-1999 കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ൽ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും 1990-2000, 2002-2004 കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ൽ കോ​​​ണ്‍ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു. 1985ൽ ​​​ബീ​​​ഹാ​​​റി​​​​​​ൽനി​​​ന്ന് എ​​​ട്ടാം ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് ആ​​​ദ്യ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പി​​​ന്നീ​​​ട് 1996ൽ ​​​പ​​​തി​​​മ്മൂന്നാം ലോ​​​ക്സ​​​ഭ​​​യി​​​ലും 1998ൽ ​​​പ​​​ന്ത്ര​​​ണ്ടാം ലോ​​​ക്സ​​​ഭ​​​യി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലെ ക​​​രോ​​​ൾ ബാ​​​ഗ് മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു. 1999ലെ ​​​പ​​​തി​​​മൂ​​​ന്നാം ലോ​​​ക്സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബീ​​​ഹാ​​​റി​​​ലെ സ​​​സാ​​​റാം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, 2004ൽ ​​​പ​​​തി​​​ന്നാ​​​ലാം ലോ​​​ക്സ​​​ഭ​​​യി​​​ലും 2009ൽ ​​​പ​​​തി​​​ന​​​ഞ്ചാം ലോ​​​ക്സ​​​ഭ​​​യി​​​ലും ഇ​​​തേ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ വി​​​ജ​​​യി​​​ച്ച് അം​​​ഗ​​​മാ​​​യി.


2004 മു​​​ത​​​ൽ മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ൽ സ​​​ഹ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. 2009ലെ ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് സ​​​ർ​​​ക്കാ​​​രി​​​ൽ ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ത​​​യാ​​​യെ​​​ങ്കി​​​ലും സ്പീ​​​ക്ക​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2009 രാ​​​ജി​​​വച്ചു. സു​​​പ്രീംകോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ മ​​​ഞ്ജു​​​ൾ കു​​​മാ​​​റാ​​​ണ് ഭ​​​ർ​​​ത്താ​​​വ്. അ​​​ൻ​​​ഷു​​​ൽ, സ്വാ​​​തി, ദേ​​​വാം​​​ഗ​​​ന എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.