ആ​ന്ധ്രപ്രദേശിൽ വള്ളം മുങ്ങി 13 പേ​ർ മ​രി​ച്ചു
ആ​ന്ധ്രപ്രദേശിൽ വള്ളം മുങ്ങി 13 പേ​ർ മ​രി​ച്ചു
Friday, April 28, 2017 12:44 PM IST
അ​​മ​​രാ​​വ​​തി: വി​​​നോ​​​ദ​​​യാ​​​ത്രാ​​​സം​​​ഘം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വ​​ള്ളം മു​​​ങ്ങി ആ​​​ന്ധ്ര പ്ര​​​ദേ​​​ശി​​​ൽ 13 പേ​​​ർ മ​​​രി​​​ച്ചു. അ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ ഗു​​​ണ്ടാ​​​ക​​​ലി​​​ലെ യെ​​​ര തി​​​മ്മ​​​രാ​​​ജു ത​​​ടാ​​​ക​​​ത്തി​​​ലാ​​​ണ് ഇ​​ന്ന​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. നാ​​ലു പേ​​​രെ കാ​​​ണാ​​​താ​​​യി. ഇ​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഒ​​​രു പെ​​​ണ്‍​കു​​​ട്ടി ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ദ്ഭുത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. കൂടുതൽ ആ​​ളു​​ക​​ൾ ക​​യ​​റി​​യ​​താ​​ണു വ​​ള്ളം മു​​ങ്ങാ​​ൻ കാ​​ര​​ണം.


മീ​​ൻ​​പി​​ടി​​ത്ത​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​ള്ള​​ത്തി​​ലാ​​ണു വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ ക​​യ​​റി​​യ​​ത്.
മ​​​രി​​​ച്ച​​​വ​​​രി​​​ൽ അ​​ഞ്ചു സ്ത്രീ​​​ക​​​ളും ആ​​റു കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​ത്. 19 പേ​​​ർ അ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് യെ​​​ര തി​​​മ്മ​​​രാ​​​ജു​​​വി​​​ലേ​​​ക്കു വി​​​നോ​​​ദ യാ​​​ത്ര​​​യ്ക്കെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.