ഗ്രാമീൺ ഡാക് സേവക്: ആശ്രിത നിയമന വ്യവസ്ഥ ഉദാരമാക്കി
Friday, April 28, 2017 12:44 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജോ​​​ലി​​​യി​​​ലി​​​രി​​​ക്കെ മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന ഗ്രാ​​​മീ​​​ൺ ഡാ​​​ക് സേ​​​വ​​​ക് (ജി​​​ഡി​​​എ​​​സ്) മാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നി​​​യ​​​മ​​​നം ന​​​ല്കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ ത​​​പാ​​​ൽ​​​വ​​​കു​​​പ്പ് ഉ​​​ദാ​​​ര​​​മാ​​​ക്കി. നി​​​യ​​​മ​​​നം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​വു​​​മാ​​​ക്കി. മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ന​​​കം നി​​​യ​​​മ​​​നം ന​​​ട​​​ത്തും.

മ​​​ര​​​ണ​​​സാ​​​ഹ​​​ച​​​ര്യം എ​​​ന്താ​​​യാ​​​ലും മ​​​രി​​​ക്കു​​​ന്ന ജി​​​ഡി​​​എ​​​സി​​​ന്‍റെ ആ​​​ശ്രി​​​ത​​​രി​​​ൽ ഒ​​​രാ​​​ൾ​​​ക്കു നി​​​യ​​​മ​​​നം ന​​​ല്കും. നി​​​യ​​​മ​​​ന​​​ത്തി​​​ന് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഒ​​​ഴി​​​വാ​​​ക്കും. ആ​​​ശ്രി​​​ത​​​രു​​​ടെ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​രി​​​ച്ചു വി​​​പു​​​ല​​​മാ​​​ക്കി. താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന​​​വ​​​രും ആ​​​ശ്രി​​​ത​​​രാ​​​കും. 1. ജി​​​ഡി​​​എ​​​സി​​​ന്‍റെ മ​​​ര​​​ണ​​​ദി​​​വ​​​സം അ​​​യാ​​​ളെ ആ​​​ശ്ര​​​യി​​​ച്ചു മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം ജീ​​​വി​​​ച്ചി​​​രു​​​ന്ന വി​​​വാ​​​ഹി​​​ത​​​നാ​​​യ മ​​​ക​​​ൻ. 2. മ​​​ര​​​ണാ​​​വ​​​സ​​​ര​​​ത്തി​​​ൽ ജി​​​ഡി​​​എ​​​സ് മാ​​​ത്രം ആ​​​ശ്ര​​​യ​​​മാ​​​യു​​​ള്ള വി​​​വാ​​​ഹ​​​മോ​​​ചി​​​ത​​​യാ​​​യ മ​​​ക​​​ൾ. 3. ജി​​​ഡി​​​എ​​​സി​​​ന്‍റെ ഏ​​​ക മ​​​ക​​​ൻ മ​​​രി​​​ച്ചു​​​പോ​​​യാ​​​ൽ അ​​​യാ​​​ളു​​​ടെ വി​​​ധ​​​വ (ജി​​​ഡി​​​എ​​​സി​​​നെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണു ക​​​ഴി​​​യു​​​ന്ന​​​തെ​​​ങ്കി​​​ൽ). ആ​​​ശ്രി​​​ത പ​​​രി​​​ഗ​​​ണ​​​ന പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ വ​​​ച്ചി​​​രു​​​ന്ന സ​​​ർ​​​ക്കി​​​ൾ റി​​​ലാ​​​ക്സേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി. അ​​​പേ​​​ക്ഷ ല​​​ഭി​​​ച്ചു മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.