ശൗചാലയങ്ങൾക്ക് കേന്ദ്രസഹായം കൂട്ടണം: കെ.​വി. തോമസ്
ശൗചാലയങ്ങൾക്ക് കേന്ദ്രസഹായം കൂട്ടണം: കെ.​വി. തോമസ്
Thursday, March 23, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗ്രാ​മീ​ണ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ല​വി​സ​ർ​ജ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്കു കേ​ന്ദ്രം പ്രാ​യോ​ഗി​ക പ്ര​യാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തു സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് പ്ര​ഫ. കെ.​വി. തോ​മ​സ്. ഒ​രോ ശൗ​ചാ​ല​യ​ത്തി​നും നി​ശ്ചി​ത​തു​ക ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം ഒ​രോ സം​സ്ഥാ​ന​ത്തി​ന്‍റെയും പ്ര​ത്യേ​ക​ത​ക​ൾ അ​നു​സ​രി​ച്ചു ധ​ന​സ​ഹാ​യം ന​ൽ​കി​യാ​ൽ മാ​ത്ര​മേ പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ടോ​യ്‌ലറ്റി​നോ​ടൊ​പ്പം വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ കൂ​ടി ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ബ്ളി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പ്ര​ഫ. തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി​ക്കു​ള്ള കേ​ന്ദ്ര സ​ഹാ​യം ഗ​ണ്യ​മാ​യി വർധിപ്പിക്കേണ്ടതു​ണ്ട്. 2014-15ൽ 33.97 ​കോ​ടി ന​ൽ​കി​യ​പ്പോ​ൾ 2015-16 ൽ 8.5 ​കോ​ടി രൂ​പ മാ​ത്ര​മാ​ണു കേ​ര​ള​ത്തി​നു ന​ൽ​കി​യ​ത്. പൊ​തു വി​സ​ർ​ജ​നം നി​ർ​ത്ത​ലാ​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ കേ​ര​ളം ത്വ​രി​ത​ഗ​തി​യി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കു കൂ​ടു​ത​ൽ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.