കോൺഗ്രസും എൻസിപിയും സംയുക്ത പദയാത്ര നടത്തുന്നു
Thursday, March 23, 2017 12:35 PM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക​​​ടം മു​​​ഴു​​​വ​​​ൻ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി കോ​​​ൺ​​​ഗ്ര​​​സും എ​​​ൻ​​​സി​​​പി​​​യും സം​​​യു​​​ക്ത പ​​​ദ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്നു. സം​​​ഘ​​​ർ​​​ഷ​​​യാ​​​ത്ര എ​​​ന്ന പേ​​​രി​​​ലു​​​ള്ള പ​​​ദ​​​യാ​​​ത്ര 29ന് ​​​ആ​​​രം​​​ഭി​​​ച്ച് ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​നു സ​​​മാ​​​പി​​​ക്കും. ഇ​​​ന്ന​​​ലെ കോ​​​ൺ​​​ഗ്ര​​​സ്, എ​​​ൻ​​​സി​​​പി എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സം​​​യു​​​ക്ത യോ​​​ഗ​​​വും ചേ​​​ർ​​​ന്നു. എം​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ശോ​​​ക് ച​​​വാ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ധാ​​​കൃ​​​ഷ്ണ വി​​​ഖേ പാ​​​ട്ടീ​​​ൽ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പൃ​​​ഥ്വി​​​രാ​​​ജ് ച​​​വാ​​​ൻ, മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് നാ​​​രാ​​​യ​​​ൺ റാ​​​ണെ എ​​​ന്നി​​​വ​​​ർ കോ​​​ൺ​​​ഗ്ര​​​സ് പ​​​ക്ഷ​​​ത്തു​​​നി​​​ന്നും ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ധ​​​ന​​​ഞ്ജ​​​യ് മു​​​ണ്ടെ, അ​​​ജി​​​ത് പ​​​വാ​​​ർ, ദി​​​ലീ​​​പ് വ​​​ൽ​​​സെ പാ​​​ട്ടീ​​​ൽ, സു​​​നി​​​ൽ താ​​​ത്ക​​​റെ എ​​​ന്നി​​​വ​​​ർ എ​​​ൻ​​​സി​​​പി പ​​​ക്ഷ​​​ത്തു​​​നി​​​ന്നും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.