അശ്ലീല ഓൺലൈൻ പേജുകൾ നീക്കംചെയ്യാൻ വിദഗ്ധസമിതി
Thursday, March 23, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: കൂ​ട്ട​മാ​ന​ഭം​ഗം, കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ലം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ളും ഓ​ണ്‍ലൈ​ൻ പേ​ജു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ചു. കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ ഓ​ണ്‍ലൈ​ൻ ഭീ​മ​ൻ​മാ​രാ​യ ഗൂ​ഗി​ൾ, മൈ​ക്രോ​സോ​ഫ്റ്റ്, ഫേ​സ്ബു​ക്ക് എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ സു​നി​ത കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ജ്വ​ല ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ൻ ബി.​ലോ​കു​ർ, യു.​യു. ല​ളി​ത് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.