ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഇ​ന്നു പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും
Sunday, February 19, 2017 11:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: തൊ​​ഴി​​ലു​​റ​​പ്പു പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് മെ​​ച്ച​​പ്പെ​​ട്ട വേ​​ത​​ന വ്യ​​വ​​സ്ഥ​​ക​​ൾ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ (എ​​ൻ​​ആ​​ർ​​ഇ​​ജി വ​​ർ​​ക്കേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ -എ​​ഐ​​ടി​​യു​​സി) ഇ​​ന്നു പാ​​ർ​​ല​​മെ​​ന്‍റ് മാ​​ർ​​ച്ച ന​​ട​​ത്തും. എ​​ഐ​​ടി​​യു​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​മ​​ർ​​ജി​​ത് കൗ​​ർ മാ​​ർ​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

വേ​​ത​​നം 600 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക. തൊ​​ഴി​​ൽ ദി​​നം 200 ദി​​വ​​സ​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക. തൊ​​ഴി​​ലാ​​ളി​​ക​​ളെ ഇ​​എ​​സ്ഐ പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക. ദേ​​ശീ​​യ ക്ഷേ​​മ​​നി​​ധി രൂ​​പ​വ​ത്​​ക​​രി​​ക്കു​​ക. ജോ​​ലി​​സ​​മ​​യം രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ വൈ​​കു​ന്നേ​രം നാ​​ലു വ​​രെ​​യാ​​ക്കു​​ക. അ​​പ​​ക​​ട ഇ​​ൻ​​ഷു​​റ​​ൻ​​സ് അ​​ഞ്ചു ല​​ക്ഷ​​മാ​​ക്കി ഉ​​യ​​ർ​​ത്തു​​ക. ഉ​​ത്സ​​വ​​ബ​​ത്ത അ​​നു​​വ​​ദി​​ക്കു​​ക. തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് സ​​മ​​രം ന​​ട​​ക്കു​​ന്ന​​തെ​​ന്ന് ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റും മു​​ൻ എം​​പി​​യു​​മാ​​യ ചെ​​ങ്ങ​​റ സു​​രേ​​ന്ദ്ര​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കും ഗ്രാ​​മീ​​ണ വി​​ക​​സ​​ന മ​​ന്ത്രി​​ക്കും നി​​വേ​​ദ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​മെ​​ന്നും നേ​​താ​​ക്ക​​ൾ വ്യ​​ക്ത​​മാ​​ക്കി. ഫെ​​ഡ​​റേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ. ​​അ​​നി​​മോ​​ൻ, നേ​​താ​​ക്ക​​ളാ​​യ പി. ​​സു​​രേ​​ഷ് ബാ​​ബു, എ​​സ് വേ​​ണു​​ഗോ​​പാ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.