നടി ആക്രമിക്കപ്പെട്ട കേസ്-ദേശീയ വനിതാ കമ്മീഷൻ കേസെടുക്കും
Sunday, February 19, 2017 11:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ള​​ത്തി​​ൽ പ്ര​​മു​​ഖ മ​​ല​​യാ​​ളി ന​​ടി​​ക്കെ​തി​രേ ഉ​​ണ്ടാ​​യ അ​​തി​​ക്ര​​മം സം​​ബ​​ന്ധി​​ച്ച് ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നോ​​ടും പോ​​ലീ​​സി​​നോ​​ടും റി​​പ്പോ​​ർ​​ട്ട് തേ​​ടു​​മെ​​ന്നും വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ ല​​ളി​​താ കു​​മാ​​ര​​മം​​ഗ​​ലം പ​​റ​​ഞ്ഞു.

ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഉ​​ട​​ൻ നോ​​ട്ടീ​​സ് അ​യ​​യ്​​ക്കും. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ ക​​മ്മീ​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. നി​​യ​​മ​​പ​​ര​​മാ​​യി സാ​​ധ്യ​​മാ​​യ എ​​ല്ലാ ഇ​​ട​​പെ​​ട​​ലു​​ക​​ളും ന​​ട​​ത്തും.


സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും പോ​​ലീ​​സും മ​​തി​​യാ​​യ രീ​​തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ സ്വ​​ന്തം നി​​ല​​യ്ക്ക് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തും. ഈ ​​ന​​ടി​​യെ അ​​പ​​മാ​​നി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. കേ​​ര​​ളം പോ​​ലു​​ള്ള സ്ഥ​​ല​​ത്ത് ഇ​​ത്ത​​ര​​ത്തി​​ലൊ​​രു സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത് ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണ്. സ്ത്രീ​​ക​​ളെ ആ​​ദ​​രി​​ക്കു​​ക​​യും ബ​​ഹു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സം​​സ്ഥാ​​ന​​മാ​​യി​​രു​​ന്നു കേ​​ര​​ളം. ഇ​​തൊ​​രു മാ​​റ്റ​​ത്തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്. ഇ​​ത്ത​​രം രീ​​തി​​യി​​ൽ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ അ​​തി​​ക്ര​​മ​​മു​​ണ്ടാ​​കു​​ന്ന​​ത് ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണെ​​ന്നും ല​​ളി​​താ കു​​മാ​​ര​​മം​​ഗ​​ലം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.