ഇ​റോമിന്‍റെ പാ​ർ​ട്ടി​ക്കു കേ​ജ​രി​വാ​ളി​ന്‍റെ സം​ഭാ​വ​ന
ഇ​റോമിന്‍റെ പാ​ർ​ട്ടി​ക്കു കേ​ജ​രി​വാ​ളി​ന്‍റെ സം​ഭാ​വ​ന
Sunday, February 19, 2017 11:26 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ണി​​​​​പ്പൂ​​​​​ർ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തി​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന ഇ​​​​​റോം ശ​​​​​ർ​​​​​മി​​​​​ള​​​​​യു​​​​​ടെ പീ​​​​​പ്പി​​​​​ൾ​​​​​സ് റി​​​​​സ​​​​​ർ​​​​​ജ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ജ​​​​​സ്റ്റീ​​​​​സ് സ​​​​​ഖ്യ​​​​​ത്തി​​​​​ന് (പ്ര​​​​​ജ) ഡ​​​​​ൽ​​​​​ഹി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​ര​​​​​വി​​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​​ൾ 50000 രൂ​​​​​പ സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​കി. ഇ​​​​​ക്കാ​​​​​ര്യം ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ച കേ​​​​ജ​​​​രി​​​​വാ​​​​​ൾ ഇ​​​​​റോ​​​​​മി​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി​​​​​ക്കു ക​​​​​ഴി​​​​​യു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി ലോ​​​​​ക്സ​​​​​ഭ എം​​​​​പി ഭ​​​​​ഗ​​​​​വ​​​​​ന്ത് മ​​​​​ൻ ത​​​​​ന്‍റെ ഒ​​​​​രു മാ​​​​​സ​​​​​ത്തെ ശ​​​​​ന്പ​​​​​ളം ഇ​​​​​റോ​​​​​മി​​​​​നു ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ചു. 50000 രൂ​​​​​പ​​​​​യാ​​​​​ണ് എം​​​​​പി​​​​​മാ​​​​​ർ​​​​​ക്ക് ല​​​​​ഭി​​​​​ക്കു​​​​​ന്ന അ​​​​​ടി​​​​​സ്ഥാ​​​​​ന ശ​​​​​ന്പ​​​​​ളം.


മ​​​​​ണി​​​​​പ്പൂ​​​​​രി​​​​​ൽ സൈ​​​​​ന്യ​​​​​ത്തി​​​​​നു​​​​​ള്ള പ്ര​​​​​ത്യേ​​​​​കാ​​​​​ധി​​​​​കാ​​​​​ര നി​​​​​യ​​​​​മം (അ​​​​​ഫ്സ്പ) പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് 16 വ​​​​​ർ​​​​​ഷ​​​​​ക്കാ​​​​​ലം നി​​​​​രാ​​​​​ഹാ​​​​​രം അ​​​​​നു​​​​​ഷ്ഠി​​​​​ച്ച ഇ​​​​​റോം തി​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് സ​​​​​മ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ സെ​​​​​പ്തം​​​​​ബ​​​​​റി​​​​​ൽ കേജരിവാ​​​​​ളു​​​​​മാ​​​​​യി ഇ​​​​​റോം കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. വ​​​​​ലി​​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ ക​​​​​ക്ഷി​​​​​ക​​​​​ളെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളാ​​​​​ണു കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ ഇ​​​​​റോം പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും ചോ​​​​​ദി​​​​​ച്ച് അ​​​​​റി​​​​​ഞ്ഞ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.