കർശന നടപടിയെടുക്കും: മുഖ്യമന്ത്രി
കർശന നടപടിയെടുക്കും: മുഖ്യമന്ത്രി
Saturday, February 18, 2017 2:42 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ൽ ച​ല​ച്ചി​ത്ര ന​ടി​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തു​കൊ​ണ്ട് സം​ഭ​വം പോ​ലീ​സ് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽഅ​റി​യ​പ്പെ​ടു​ന്ന ഒ​രു​സ്ത്രീ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണ്.

പോ​ലീ​സ് ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നാ​യ​ത് നേ​ട്ട​മാ​ണെ​ന്നും പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം ഭ​ദ്ര​മാ​ണ്. ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്നു​വെ​ന്നു പ​റ​ഞ്ഞ് ഉ​പ​വാ​സ​മി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് മ​റ്റു​ പ​ല ല​ക്ഷ്യ​ങ്ങ​ളാ​ണു​ള്ള​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.