മോ ഷ്ടിച്ച വാഹനങ്ങൾ വ്യാജവിലാസത്തിൽ വിറ്റ എംബിബിഎസ് വിദ്യാർഥി അറസ്റ്റിൽ
Saturday, February 18, 2017 2:03 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മോ​​​​ഷ്ടി​​​​ച്ച അ​​​​ൻ​​​​പ​​​​തോ​​​​ളം മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളു​​​​ക​​​​ൾ വ്യാ​​​​ജ​​​​വി​​​​ലാ​​​​സ​​​​ത്തി​​​​ൽ വി​​​​റ്റ​​​​ഴി​​​​ച്ച എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി പി​​​​ടി​​​​യി​​​​ൽ. സ​​​​ർ​​​​ഫ​​​​ര​​​​ജ് അ​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്ന അ​​​​ങ്കി​​​​ത് ശ​​​​ർ​​​​മ​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

ഒ​​​​എ​​​​ൽ​​​​എ​​​​ക്സ്, ക്വി​​​​ക്ക​​​​ർ, ക്വി​​​​ക് ഇ​​​​ന്ത്യ എ​​​​ന്നീ വെ​​​​ബ് സൈ​​​​റ്റു​​​ക​​​ൾ​​​വ​​​​ഴി​​​​യാ​​​​ണ് അ​​​​ങ്കി​​​​ത് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വി​​​​റ്റ​​​​ഴി​​​​ച്ച​​​​ത്.മോ​​​​ട്ടോ​​​​ർ​​ സൈ​​​​ക്കി​​​​ളു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ മ​​​​ടി​​​​യാ​​​​ല​​​​യി​​​​ൽ ഒ​​​​രു ഗോ​​​​ഡൗ​​​​ണും വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു.


അ​​​​ങ്കി​​​​ത് പോ​​​​ള​​​​ണ്ടി​​​​ലെ വാ​​​​ർ​​​​സോയി​​​​ലാ​​​​ണ് എം​​​​ബി​​​​ബി​​​​എ​​​​സ് ബി​​​​രു​​​​ദത്തിനു പ​​​​ഠി​​​​ച്ച​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ, പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഡ​​​​ൽ​​​​ഹി സൗ​​​​ത്ത് വെ​​​​സ്റ്റ് ഡി​​​​സി​​​​പി സു​​​​രേ​​​​ന്ദ​​​​ർ കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

ഫെ​​​​ബ്രു​​​​വ​​​​രി 18ന് ​​​​ഉ​​​​ത്തം​​​​ന​​​​ഗ​​​​റി​​​​ലെ എം​​​​സി​​​​ഡി പ്രൈ​​​​മ​​​​റി സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു യു​​​​വാ​​​​വ് മോ​​​​ട്ടോ​​​​ർ​​​​ബൈ​​​​ക്ക് മോ​​​​ഷ്ടി​​​​ച്ച​​​​താ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് അ​​​​ങ്കി​​​​തി​​​​നെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.