സ്റ്റെന്‍റ് കന്പനികൾ വിലവിവരം സമർപ്പിക്കണം
Saturday, February 18, 2017 1:52 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​റി സ്റ്റെ​ന്‍റു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളും ഇ​റ​ക്കു​മ​തി​ക്കാ​രും അ​വ​യു​ടെ വി​ല​വി​വ​രം അ​ട​ക്കം വി​ശ​ദ​വി​വ​ര​ങ്ങ​ൾ മാ​ർ​ച്ച് ഒ​ന്നി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു ഔ​ഷ​ധ വി​ല നി​ർ​ണ​യ സ​മി​തി​യാ​യ നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ഓ​രോ ത്രൈ​മാ​സ​ത്തി​ലും ഉ​ത്പാ​ദ​നം, ഇ​റ​ക്കു​മ​തി, വി​ല്പ​ന എ​ന്നി​വ സം​ബ​ന്ധി​ച്ച റീ​ട്ടേ​ൺ ന​ൽ​ക​ണം.

സ്റ്റെ​ന്‍റു​ക​ളു​ടെ പ​ര​മാ​വ​ധി വി​ല ലോ​ഹ​നി​ർ​മി​തി​ക്ക് 7,260 രൂ​പ​യും ഔ​ഷ​ധം അ​ട​ങ്ങി​യ​തി​ന് 29,600 രൂ​പ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം നി​ശ്ച​യി​ച്ചി​രു​ന്നു. 85 ശ​ത​മാ​നം വ​രെ താ​ഴ്ത്തി​യാ​ണു വി​ല നി​ശ്ച​യി​ച്ച​ത്. നി​ർ​മാ​താ​ക്ക​ളും ഇ​റ​ക്കു​മ​തി​ക്കാ​രും വി​ല വി​വ​രം എ​ൻ​പി​പി​എ​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ൽ​ക​ണം.


സ്റ്റെ​ന്‍റ് വി​ല​നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നു ഗ​വ​ൺ​മെ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വി​ല​നി​യ​ന്ത്ര​ണ​ത്തി​നെ തു​ട​ർ​ന്നു പ​ലേ​ട​ത്തും സ്റ്റെ​ന്‍റ് ഇ​ല്ലെ​ന്നു പ​റ​ഞ്ഞു കൃ​ത്രി​മ​ക്ഷാ​മം ഉ​ണ്ടാ​ക്കാ​നും ശ്ര​മ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.