സുപ്രീംകോടതി ജഡ്ജിമാർ ചുമതലയേറ്റു
സുപ്രീംകോടതി ജഡ്ജിമാർ ചുമതലയേറ്റു
Friday, February 17, 2017 2:45 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന മോ​ഹ​ൻ എം. ​ശാ​ന്ത​ന ഗൗ​ഡ​ർ അ​ട​ക്കം അ​ഞ്ച് പേ​ർ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ന​വീ​ൻ സി​ൻ​ഹ, ഛത്തീ​സ്ഗ​ഡ് ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ദീ​പ​ക് ഗു​പ്ത, ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന എ​സ്. അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത മ​റ്റ് ജ​ഡ്ജി​മാ​ർ.


ഇ​തോ​ടെ സു​പ്രീംകോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 28 ആ​യി. 31 ജ​ഡ്ജി​മാ​രു​ടെ തസ്തിക ക ളാ ണു സു​പ്രീംകോ​ട​തി​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.