ഉർജിത് പട്ടേൽ ചുമതലയേൽക്കുന്നതിനു മുന്പുതന്നെ പുതിയ നോട്ടിൽ ഒപ്പിട്ടു
ഉർജിത് പട്ടേൽ ചുമതലയേൽക്കുന്നതിനു മുന്പുതന്നെ പുതിയ നോട്ടിൽ ഒപ്പിട്ടു
Friday, February 17, 2017 2:45 PM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റാ​യി ഉ​ർ​ജി​ത് പ​ട്ടേ​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നു മു​ന്പുത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പോ​ടു കൂ​ടി​യ ര​ണ്ടാ​യി​രം രൂപ നോ​ട്ടി​ന്‍റെ അ​ച്ച​ടി തു​ട​ങ്ങി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

ര​ഘു​റാം രാ​ജ​ൻ ചു​മ​ത​ല​യൊ​ഴി​യു​ന്ന​തി​നു മു​ന്പുത​ന്നെ 2000 രൂ​പ​യു​ടെ അ​ച്ച​ടി തു​ട​ങ്ങി​യി​രു​ന്ന​താ​ണെ​ന്നും അ​വ​യി​ൽ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ ഒ​പ്പു​ക​ളാ​ണ് അ​ച്ച​ടി​ച്ചി​രു​ന്ന​തെ​ന്നും ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​വും റി​സ​ർ​വ് ബാ​ങ്കും ത​യാ​റാ​യി​ട്ടി​ല്ല.

കഴിഞ്ഞ ഓ​ഗ​സ്റ്റ് 22നാ​ണ് ര​ണ്ടാ​യി​ര​ത്തി​ന്‍റെ പു​തി​യ ക​റ​ൻ​സി അ​ച്ച​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്ത് ര​ഘു​റാം രാ​ജ​നാ​യി​രു​ന്നു റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ. ഈ ​സ​മ​യ​ത്ത് ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ പേ​ര് അ​ടു​ത്ത ഗ​വ​ർ​ണ​റാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ന്നും ര​ണ്ടാ​ഴ്ച​യ്ക്കുശേ​ഷം സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് പ​ട്ടേ​ൽ ചു​മ​ത​ല​യേ​റ്റ​തെ​ന്നും രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച​തി​നൊ​പ്പം ത​ന്നെ അ​ച്ച​ടി തു​ട​ങ്ങി​യ പു​തി​യ നോ​ട്ടു​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​വും റി​സ​ർ​വ് ബാ​ങ്കും ത​യാ​റാ​യി​ല്ല. പു​തി​യ ര​ണ്ടാ​യി​രം രൂപ നോ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന് ര​ഘു​റാം രാ​ജ​ന്‍റെ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നോ, എ​ന്തു​കൊ​ണ്ടാ​ണ് പു​തി​യ നോ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പ് ഇ​ല്ലാ​ത്ത​ത് എ​ന്നീ ചോ​ദ്യ​ങ്ങ​ളാ​ണ് ഹി​ന്ദു​സ്ഥാ​ൻ ടൈ​സ് ചോ​ദി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കാ​നു​ള്ള അം​ഗീ​കാ​രം ജൂ​ണ്‍ ഏ​ഴി​നു ല​ഭി​ച്ചു എ​ന്നും ഉ​ട​ൻ ത​ന്നെ പു​തി​യ നോ​ട്ട് അ​ച്ച​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും റി​സ​ർ​വ് ബാ​ങ്ക് പാ​ർ​ല​മെ​ന്‍റി​ന്‍റെ ധ​ന​കാ​ര്യ സ​മി​തി​യെ അ​റി​യി​ച്ചി​രു​ന്നു. പു​തി​യ 500 രൂ​പ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കാ​നു​ള​ള നി​ർ​ദേ​ശം ന​ൽ​കി​യ​ത് ന​വം​ബ​ർ 23 നാ​ണെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള മ​റു​പ​ടി​യി​ൽ റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.