സഹകരണ സംഘങ്ങൾക്കു നിയന്ത്രണം: കേന്ദ്രത്തിനും റിസർവ് ബാങ്കിനും നോട്ടീസ്
സഹകരണ സംഘങ്ങൾക്കു നിയന്ത്രണം:  കേന്ദ്രത്തിനും  റിസർവ് ബാങ്കിനും നോട്ടീസ്
Friday, February 17, 2017 2:45 PM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീംകോ​ട​തി കേ​ന്ദ്രസ​ർ​ക്കാ​രി​നും റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യക്കും നോ​ട്ടീ​സ​യ​ച്ചു. സാ​ധാ​ര​ണ വ്യ​ക്തി​ക​ൾ​ക്കു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ റി​സ​ർ​വ് ബാ​ങ്ക് ന​ട​പ​ടി​ക്കെ​തി​രേ പാ​പ്പി​നി​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് അ​ട​ക്ക​മു​ള്ള​വ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് അം​ഗ​ങ്ങളുള്ള സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ മാ​ത്രം പി​ൻ​വ​ലി​ക്കു​ന്ന​തി​നു പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​യും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ റി​സ​ർ​വ് ബാ​ങ്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​തി​രേ​യു​മാ​ണ് പാ​പ്പി​നി​ശേ​രി, മാ​ടാ​യി, മ​റ​വ​ൻ​ചേ​രി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഹ​ർ​ജി ന​ൽ​കി​യ​ത്.


സം​സ്ഥാ​ന ര​ജി​സ്ട്രാ​റി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു റി​സ​ർ​വ് ബാ​ങ്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്പാ​കെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ത​ന്പാ​ൻ വ​ർ​ഗീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി, ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും റി​സ​ർ​വ് ബാ​ങ്കി​നും നോ​ട്ടീ​സ​യ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.