ജെല്ലിക്കെട്ട്: 16 പേർക്കു പരിക്ക്
ജെല്ലിക്കെട്ട്: 16 പേർക്കു പരിക്ക്
Friday, February 17, 2017 2:45 PM IST
തി​​​​രു​​​​ച്ച​​​​ിറ​​​​പ്പ​​​​ള്ളി: മ​​​​ണ​​​​പ്പാ​​​​റ​​​​യി​​​​ലെ രാ​​​​യ​​​​ൻ​​​​പ​​​​ട്ടി വി​​​​ല്ലേ​​​​ജി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ജെ​​​​ല്ലി​​​​ക്കെ​​​​ട്ടി​​​​ൽ 16 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. മ​​​​ണ​​​​പ്പാ​​​​റ​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച ഇ​​​​വ​​​​രി​​​​ൽ ര​​​​ണ്ടു​​​​ പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10നു ​​​​തു​​​​ട​​​​ങ്ങി​​​​യ മ​​​​ത്സ​​​​രം വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്.

241 കാ​​​​ള​​​​ക​​​​ളും 269 മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​ണ് ജെ​​​​ല്ലി​​​​ക്കെ​​​​ട്ടി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പ​​​​ണ​​​​വും സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ല്കി. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ പ​​​​ള​​​​നി​​​​സ്വാ​​​​മി ജെ​​​​ല്ലി​​​​ക്ക​​​​ട്ടി​​​​ന്‍റെ മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു. വാ​​​​ടി​​​​വാ​​​​സ​​​​ലി​​​​ൽ​​​​നി​​​​ന്ന് കാ​​​​ള​​​​ക​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന ഭാ​​​​ഗ​​​​ത്തേ​​​​ക്ക് ആ​​​​ളു​​​​ക​​​​ൾ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഡോ​​​​ക്ട‌​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങു​​​​ന്ന വി​​​​ദ​​​​ഗ്ധ​​​​സം​​​​ഘ​​​​വും പോ​​​​ലീ​​​​സു​​​​കാ​​​​രും സ്ഥ​​​​ല​​​​ത്തു ക്യാ​​​​ന്പ് ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.