ദീ​​​​പ വൈകാതെ അണ്ണാ ഡിഎംകെയിൽ ചേരുമെന്നു നടരാജൻ
ദീ​​​​പ വൈകാതെ അണ്ണാ ഡിഎംകെയിൽ ചേരുമെന്നു നടരാജൻ
Wednesday, January 18, 2017 2:21 PM IST
ത​​​​ഞ്ചാ​​​​വൂ​​​​ർ: ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ൾ ദീ​​​​പ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ൽ വൈ​​​​കാ​​​​തെ ചേ​​​​രു​​​​മെ​​ന്നു വി.​​​​കെ. ശ​​​​ശി​​​​ക​​​​ല​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് എം. ​​​​ന​​​​ട​​​​രാ​​​​ജ​​​​ൻ. ദീ​​​​പ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ദീ​​​​പ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ കു​​​​ട്ടി​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​വ​​​​രെ ചി​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​ർ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യും ന​​​​ട​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു. ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ പു​​​​ത്രി​​​​യാ​​​​യ ദീ​​​​പ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​മെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.


രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​മെ​​​​ന്ന് എം​​​​ജി​​​​ആ​​​​റി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​മാ​​​​യ ചൊ​​​​വ്വാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ച്ച ദീ​​​​പ, അ​​​​ണ്ണാ ഡി​​​​എം​​​​കെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ശ​​​​ശി​​​​ക​​​​ല​​​​യു​​​​ടെ നേ​​​​തൃ​​​​ത്വം അം​​​​ഗീ​​​​ക​​​​രി​​​​ക്കില്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ബി​​​​ജെ​​​​പി​​​​ലെ ഒ​​​​രു പ​​​​ക്ഷം അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ പി​​​ള​​​ർ​​​ത്താ​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ന​​​​ട​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.