ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, January 18, 2017 2:21 PM IST
ക​മ്പം: ക​​ഞ്ചാ​​വ് കേ​​സി​​ൽ ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ പ്ര​​തി വീ​​ണ്ടും ക​​ഞ്ചാ​​വു​​മാ​​യി എ​​ക്സൈ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. എ​​റ​​ണാ​​കു​​ളം തോ​​പ്പും​​പ​​ടി സ്വ​​ദേ​​ശി സു​​ൾ​​ഫി​​ക്ക​​റാ​​ണ് 375 ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി ക​മ്പ​​ത്ത് പി​​ടി​​യി​​ലാ​​യ​​ത്.ക​​മ്പ​ത്തു​​നി​​ന്നു ക​​ഞ്ചാ​​വു​​വാ​​ങ്ങി എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തി​​ച്ചു വി​​ൽ​​പ​​ന ന​​ട​​ത്തു​​ക​യാ​ണു പ​​തി​​വെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​​തി​​നാ​​യി ക​​മ്പ​ത്തു​​നി​​ന്നു ക​​ഞ്ചാ​​വ് വാ​​ങ്ങി ബ​​സി​​ൽ ക​​മ്പം​​മെ​​ട്ടി​​ലെ​​ത്തി.


ഇ​​വി​​ടെ​​നി​​ന്നു നെ​​ടു​​ങ്ക​​ണ്ട​​ത്തേ​​ക്കു​ പോ​​കാ​​ൻ ബ​​സ് കാ​​ത്തു​​നി​​ൽ​​ക്കു​​മ്പോ​ഴാ​​ണു സം​​ശ​​യം​​തോ​​ന്നി​​യ എ​​ക്സൈ​​സ് സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ത്ത​​ത്.
ക​​ഴി​​ഞ്ഞ​ വ​​ർ​​ഷം പീ​​രു​​മേ​​ട് എ​​ക്സൈ​​സും സു​​ൾ​​ഫി​​ക്ക​​റി​​നെ ക​​ഞ്ചാ​​വു​ കേ​​സി​​ൽ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഈ ​​കേ​​സി​​ൽ ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ഇ​​പ്പോ​​ൾ വീ​​ണ്ടും പി​​ടി​​യി​​ലാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.