1000 രൂപയുടെ നോട്ട് വീണ്ടും
Tuesday, January 17, 2017 2:40 PM IST
ന്യൂ​ഡ​ൽ​ഹി: ആ​യി​രം രൂ​പ​യു​ടെ ക​റ​ൻ​സി വീ​ണ്ടും അ​ടി​ച്ചേ​ക്കും. ഇ​ക്ക​ണോ​മി​ക് ടൈം​സ് പ​ത്ര​മാ​ണ് പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ബാ​ങ്ക​ർ​മാ​രെ ഉ​ദ്ധ​രി​ച്ച് ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ​യി​ടെ ഇ​റ​ക്കി​യ 2000 രൂ​പ, 500 രൂ​പ ക​റ​ൻ​സി​ക​ളി​ലേ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ വ​ലു​പ്പ​ത്തി​ലാ​കും ഇ​ത്. കൂ​ടു​ത​ൽ സു​ര​ക്ഷാ ഘ​ട​ക​ങ്ങ​ളു​മു​ണ്ടാ​കും. എന്നത്തേക്ക് ഇ​വ അ​ച്ച​ടി​ച്ച് എ​ത്തി​ക്കു​മെ​ന്നു സൂ​ച​ന​യി​ല്ല.

ന​വം​ബ​ർ എ​ട്ടി​ന് 500 രൂ​പ, 1000 രൂ​പ ക​റ​ൻ​സി​ക​ൾ റ​ദ്ദാ​ക്കി​യ​ശേ​ഷം 2000 രൂ​പ, 500 രൂ​പ ക​റ​ൻ​സി​ക​ൾ അ​ച്ച​ടി​ച്ചി​റ​ക്കി​യി​രു​ന്നു. ഇ​തു റ​ദ്ദാ​ക്ക​പ്പെ​ട്ട ക​റ​ൻ​സി​ക​ളേ​ക്കാ​ൾ ചെ​റു​താ​യി​രു​ന്നു. ത​ന്മൂ​ലം എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി അ​റ​ക​ൾ പു​ന​ർ ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​ന്നു. ക​റ​ൻ​സി ദൗ​ർ​ല​ഭ്യ​ത്തി​ന് അതും കാ​ര​ണ​മാ​യി. രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലി​രു​ന്ന ക​റ​ൻ​സി​യി​ൽ 86 ശ​ത​മാ​ന​വും പി​ൻ​വ​ലി​ച്ചു.


15.44 ല​ക്ഷം കോ​ടി രൂ​പ​യ്ക്കു​ള്ള ക​റ​ൻ​സി പി​ൻ​വ​ലി​ച്ച​ശേ​ഷം രാ​ജ്യ​ത്തു പ​ണ​ല​ഭ്യ​ത തീ​രെ ചു​രു​ങ്ങി. റ​ദ്ദാ​ക്ക​ലി​നു മു​മ്പ് രാ​ജ്യ​ത്തു 17.95 ല​ക്ഷം കോ​ടി രൂ​പ​യ്ക്കു​ള്ള ക​റ​ൻ​സി ഉ​ണ്ടാ​യി​രു​ന്നു. ജ​നു​വ​രി ആ​റി​നാ​ക​ട്ടെ 8.98 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​യേ പ്ര​ചാ​ര​ണ​ത്തി​ലു​ള്ളൂ. നി​രോ​ധ​ന​ത്തി​നു മു​മ്പ് എ​ടി​എ​മ്മു​ക​ളി​ൽ 13,000 കോ​ടി രൂ​പ ദി​വ​സവും ന​ൽ​കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് 9000 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ഇ​തും ക​റ​ൻ​സി ദൗ​ർ​ല​ഭ്യം തു​ട​രാ​ൻ നി​മി​ത്ത​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.