ജവാന്മാർക്കു മോശം ഭക്ഷണം: ഡൽഹി ഹൈക്കോടതി വിശദീകരണം തേടി
ജവാന്മാർക്കു മോശം ഭക്ഷണം: ഡൽഹി ഹൈക്കോടതി വിശദീകരണം തേടി
Tuesday, January 17, 2017 2:26 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജ​വാ​ന്മാ​ർ​ക്ക് മോ​ശം ഭ​ക്ഷ​ണ​മാ​ണു ന​ൽ​കു​ന്ന​തെ​ന്ന ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ടു റി​പ്പോ​ർ​ട്ട് തേ​ടി.

പ​രാ​തി​യി​ൽ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നു ചോ​ദി​ച്ച ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജി. ​രോ​ഹി​ണി, ജ​സ്റ്റീ​സ് സം​ഗീ​ത ദിം​ഗ്ര സേ​ഗാ​ൾ എ​ന്നി​വ​രു​ടെ ബെ​ഞ്ച്, ബി​എ​സ്എ​ഫ് അ​ട​ക്ക​മു​ള്ള അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ​യ​ച്ചു. തേ​ജ് ബ​ഹാ​ദു​ർ യാ​ദ​വ് ഉ​ന്ന​യി​ച്ച പ​രാ​തി​യിന്മേൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​തി​ർ​ത്തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ത​ങ്ങ​ൾ​ക്ക് മോ​ശം ഭ​ക്ഷ​ണ​മാ​ണു ന​ൽ​കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തേ​ജ് ബ​ഹാ​ദൂ​ർ യാ​ദ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത് വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സ​മാ​ന​മാ​യ രീ​തി​യി​ൽ സി​ആ​ർ​പി​എ​ഫി​ലെ​യും ക​ര​സേ​ന​യി​ലെ​യും പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സേ​നാം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പു​രാ​ൻ ച​ന്ദ് ആ​ര്യ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.


സം​ഭ​വം അ​തീ​വ ഗൗ​ര​വ​മാ​യാ​ണ് ഹൈ​ക്കോ​ട​തി എ​ടു​ത്ത​തെ​ങ്കി​ലും, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നു തേ​ജ് ബ​ഹാ​ദൂ​ർ യാ​ദ​വി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.