ഭീകരതയിൽനിന്ന് ഒഴിഞ്ഞുനിന്നാൽ ചർച്ച: മോദി
ഭീകരതയിൽനിന്ന് ഒഴിഞ്ഞുനിന്നാൽ ചർച്ച:  മോദി
Tuesday, January 17, 2017 2:26 PM IST
ന്യൂ​ഡ​ൽ​ഹി: തീ​വ്ര​വാ​ദ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു നി​ൽ​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച​യി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച റെ​യ്സി​ന ഡ​യ​ലോ​ഗ് മീ​റ്റി​ൽ സം​സാ​രി​ക്ക​വേ​യാ​ണു പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ഭാ​വി​ബ​ന്ധ​ത്തി​ൽ മോ​ദി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ദ​ക്ഷി​ണേ​ഷ്യ​യി​ൽ സ​മാ​ധാ​നം വേ​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ഗ്ര​ഹം. ഈ ​ല​ക്ഷ്യം മു​ന്നി​ൽ​ക​ണ്ടാ​ണ് എ​ൻ​ഡി​എ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് സാ​ർ​ക്ക് രാ​ജ്യ ത​ല​വ​ൻ​മാ​രെ ക്ഷ​ണി​ച്ച​ത്. ഇ​തേ​കാ​ര​ണം കൊ​ണ്ടു​ത​ന്നെ ഞാ​ൻ ലാ​ഹോ​റും സ​ന്ദ​ർ​ശി​ച്ചു. എ​ന്നാ​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത ഇ​ന്ത്യ​ക്കു മാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന. ഇ​ന്ത്യ​യു​മാ​യി ഇ​നി ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണ​മെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ൻ തീ​വ്ര​വാ​ദ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണം– മോ​ദി പ​റ​ഞ്ഞു.


ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെ സം​ബ​ന്ധി​ച്ചും പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. ര​ണ്ടു വ​ലി​യ ശ​ക്തി​ക​ൾ അ​യ​ൽ​ക്കാ​രാ​യി വ​രു​മ്പോ​ൾ ചി​ല അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും അ​വ​ര​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളും വി​ഷ​യ​ങ്ങ​ളും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യു​മാ​യി മി​ക​ച്ച ബ​ന്ധം ഉ​ണ്ടാ​കു​മെ​ന്ന് ട്രം​പ് ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.