ചെന്നൈയിൽ റെയ്ഡ്; 90 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു
ചെന്നൈയിൽ റെയ്ഡ്; 90 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു
Thursday, December 8, 2016 3:33 PM IST
ചെന്നൈ: ആദായനികുതി വകുപ്പ് ചെന്നൈയിൽ നടത്തിയ എട്ട് വ്യത്യസ്ത റെയ്ഡുകളിൽ സ്വർണവ്യാപാരികളുടെ ഓഫീസ്, വീട്, ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് 90 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു. ഇതിൽ 70 കോടി രൂപ പുതിയ 2000 രൂപ നോട്ടാണ്.

പുതിയ കറൻസിയിലും സ്വർണത്തിലും സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം കണ്ടെത്താൻ ആദായനികുതി വകുപ്പ് സ്വർണ വ്യാപാരികളായ ശങ്കർ റെഡ്ഡി, ശ്രീനിവാസ് റെഡ്ഡി, പ്രേം എന്നിവരുടെ ഓഫീസുകളിലും വീടുകളിലുമാണു റെയ്ഡ് നടത്തിയത്.


അണ്ണാനഗർ, ടി. നഗർ എന്നിവിടങ്ങൾ ഉൾപ്പെടെ എട്ടിടത്താണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ വ്യത്യസ്ത സംഘങ്ങളായി റെയ്ഡ് നടത്തിയത്. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു.

റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണം സ്വർണമായും പുതിയ കറൻസിയായും വ്യാപാരികൾ മാറ്റിയെന്ന രഹസ്യവിവരത്തെത്തുടർന്നാണു റെയ്ഡ് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.